|    Dec 10 Sat, 2016 11:57 pm

നായ കടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

Published : 2nd December 2016 | Posted By: SMR

വടക്കഞ്ചേരി: കിഴക്കഞ്ചേരി എളവമ്പാടം ചെറുകുന്നത്ത് തെരുവുനായയുടെ കടിയേറ്റ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുകുന്നം ചന്ദ്രന്റെ മകന്‍ രവീന്ദ്രന്‍ (46), ശിവരാജന്റെ മകന്‍ അജ്ഞു (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രവീന്ദ്രന്റെ മുഖത്താണ് കടിയേറ്റത്. ഇവര്‍ക്ക് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഓടിക്കൂടിയ നാട്ടുകാര്‍ തെരുവുനായയെ തല്ലിക്കൊന്നു. പ്രദേശത്തെ തെരുവുനായകളെ നിയന്ത്രിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക