|    Dec 11 Sun, 2016 12:00 am

നാട്ടുകാര്‍ ദുരിതത്തില്‍; കാക്കയങ്ങാട് ദേശസാല്‍കൃത ബാങ്കില്ല

Published : 2nd December 2016 | Posted By: SMR

ഇരിട്ടി: കാക്കയങ്ങാട് ദേശസാല്‍കൃത ബാങ്കിന്റെ ശാഖ ഇല്ലാത്തത് നോട്ട് നിരോധനം മൂലം ദുരിതത്തിലായ നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കി. മൂവായിരത്തോളം കുടുംബങ്ങളും 20000ത്തോളം ജനങ്ങളുമുള്ള മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്തിന്റെ സിരാകേന്ദ്രമായ കാക്കയങ്ങാട് ടൗണില്‍ ഇതുവരെയായിട്ടും ഒരു ദേശസാല്‍കൃത ബാങ്കിന്റെ ശാഖ അനുവദിച്ചിട്ടില്ല. നോട്ട് മാറ്റിക്കിട്ടാനും അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും മറ്റുമായി ഇപ്പോള്‍ ജനങ്ങള്‍ക്ക് ഏക ആശ്രയം കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയാണ്. ഇവിടെ ആവശ്യത്തിന് പണം എത്താത്തതും എടിഎമ്മില്‍ പണമില്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇരിട്ടി, പേരാവൂര്‍, ആറളം ഫാം, ഉരുവച്ചാല്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ സംഗമസ്ഥാനവും മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്തിന്റെ കേന്ദ്രവുമാണ് കാക്കയങ്ങാട്. അതിവേഗം വികസിക്കുന്ന കാക്കയങ്ങാടും പരിസരപ്രദേശങ്ങളിലുമായി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ഐടിഐ, ഡിപോള്‍ കോളജ്, നവജ്യോതി സ്‌കൂള്‍, ആറളം എല്‍പി, യുപി സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കെഎസ്ഇബി ഓഫിസ്, പോസ്റ്റ് ഓഫിസ്, െ്രെപമറി ഹെല്‍ത്ത് സെന്റര്‍, കൃഷിഭവന്‍, വെറ്റിറനറി ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. നിര്‍ദിഷ്ട മലയോര ഹൈവേ കാക്കയങ്ങാടിന് സമീപത്തുകൂടെയാണ് കടന്നുപോവുന്നത്. ഇത്തരം നിരവധി സാധ്യതകള്‍ ഉണ്ടായിട്ടും ഒരു ദേശസാല്‍കൃത ബാങ്കിന്റെ ശാഖ കാക്കയങ്ങാട് ഇല്ലാത്തത് വലിയൊരു കുറവായി നിലനില്‍ക്കുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനും ഗ്രാന്റിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. ക്ഷേമ പെന്‍ഷനുകള്‍ക്കും തൊഴിലുറപ്പ്, ഗ്യാസ് സബ്‌സിഡി ആനുകൂല്യങ്ങള്‍ക്കും വ്യാപാരി സമൂഹത്തിനും ഇത് അത്യാവശ്യമാണ്.  ബാങ്ക് ശാഖ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. ബാങ്ക് ശാഖ ഇല്ലാത്തതിലും ഉള്ള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതിലും കാക്കയങ്ങാട് ദേശസാല്‍കൃത ബാങ്ക് ആക്ഷന്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, വര്‍ക്കിങ് ചെയര്‍മാന്‍ ടി എഫ് സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ വി രാജു, ആര്‍ പി പത്മനാഭന്‍, വി ഷാജി, കെ കെ സജീവന്‍, ബിന്ദു സുരേഷ്, കെ മണികണ്ഠന്‍, സി എ അബ്ദുല്‍ ഗഫൂര്‍, കെ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക