|    Dec 5 Mon, 2016 7:59 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നാട്ടിലേക്ക് ദുബയ്-അബൂദബി ടാക്‌സി നിരക്കിനേക്കാളും കുറവ്; പ്രവാസികള്‍ യാത്ര മാറ്റുന്നു; വിമാന കമ്പനികള്‍ക്ക് കനത്ത തിരിച്ചടി

Published : 15th November 2016 | Posted By: SMR

കബീര്‍ എടവണ്ണ

ദുബയ്: കേന്ദ്രസര്‍ക്കാര്‍ പ്രധാനപ്പെട്ട കറന്‍സികള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നു. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരും അത്യാവശ്യമുള്ളവരും മാത്രമാണ് ഇപ്പോള്‍ യാത്രചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെയും നാട്ടിലെ വിമാനത്താവളങ്ങളിലെയും പണവിനിമയസ്ഥാപനങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമല്ലാത്തതും നാട്ടില്‍ പോയി വിലപ്പെട്ട സമയം ബാങ്കില്‍ വരിനില്‍ക്കേണ്ട ഗതികേടും ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രവാസികള്‍ യാത്ര മാറ്റുന്നത്.
ഡിസംബര്‍ പകുതി വരെ വിമാനയാത്രയ്ക്ക് തിരക്കില്ലാത്ത സമയമാണ്. ഈ സമയത്തു

dubai-fair

തന്നെ കറന്‍സി പ്രതിസന്ധി ഉണ്ടായതിനാല്‍ നാട്ടിലേക്കു പോവാന്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്. യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും യാത്രചെയ്യാന്‍ 280 ദിര്‍ഹത്തില്‍ കുറവായിട്ടും ആളില്ലാത്ത അവസ്ഥയാണുള്ളത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ ദുബയ് വിമാനങ്ങളാണ് നിരക്ക് കുറച്ച് ആളുകളെ ആകര്‍ഷിക്കുന്നത്.
170 യാത്രക്കാരെ കൊണ്ടുപോവാന്‍ കഴിയുന്ന വിമാനങ്ങള്‍ 50ല്‍ കുറഞ്ഞ യാത്രക്കാരുമായാണ് നാട്ടിലേക്കു പറക്കുന്നത്. മധ്യവേനല്‍ സമയത്ത് യാത്രക്കാരില്‍നിന്നു കൊള്ളലാഭം കൊയ്തിരുന്ന വിമാനക്കമ്പനികള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന നിരക്കില്‍നിന്ന് ഇന്ധനച്ചെലവുപോലും തികയാത്ത അവസ്ഥയാണുള്ളത്. ദുബയി ല്‍ നിന്ന് 160 കിലോമീറ്റര്‍ ദൂരമുള്ള അബൂദബിയിലേക്ക് ടാക്‌സിക്ക് 300 ദിര്‍ഹം നല്‍കേണ്ടപ്പോള്‍ 2,800 കിലോമീറ്റര്‍ ദൂരമുള്ള കേരളത്തിലേക്കു പറക്കാന്‍ ബജറ്റ് വിമാനങ്ങള്‍ക്ക് 280 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതി.
നാട്ടിലെത്തുന്ന വിദേശികള്‍ക്ക് മാത്രം പണം മാറ്റിനല്‍കിയാല്‍ മതിയെന്നാണു വിമാനത്താവളങ്ങളിലെ പണവിനിമയ സ്ഥാപനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,448 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day