|    Dec 11 Sun, 2016 1:29 pm
FLASH NEWS

നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഫയര്‍ഫോഴ്‌സ് ഹോണടിച്ച് ഓടിച്ചു

Published : 29th November 2016 | Posted By: SMR

തൊടുപുഴ: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം നേരം പുലര്‍ന്നിട്ടും മടങ്ങാത്തതിനെ തുടര്‍ന്ന്, അഗ്‌നിശമന സേനാ വാഹനമെത്തി സൈറണ്‍ മുഴക്കി ഓടിച്ചു.നല്ല തണ്ണി റോഡില്‍, ടീ മ്യൂസിയത്തിന സമീപമുള്ള ജനവാസ മേഖലയിലാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ അഞ്ചംഗ കാട്ടാന ഇറങ്ങി  ഭീതി പരത്തിയത്.കുട്ടിയടക്കമുള്ള കാട്ടാന രാത്രി മുഴുവനും വീടുകള്‍ക്കം ചുറ്റും ഭീതി പരത്തി നടന്ന കാട്ടാനകള്‍ നേരം പുലര്‍ന്ന് ഏറെ നേരം കഴിഞ്ഞിട്ടും,മടങ്ങാത്തതിനെ തുടര്‍ന്നാണ്,നാട്ടുകാര്‍ വിവരം അഗ്‌നിശമന സേനയെ അറിയിച്ചത്. തുടര്‍ന്ന് ലീഡിംഗ് ഫയര്‍മാന്‍ മുഹമ്മദ് റാഫിയുടെ നേത്യത്വത്തില്‍, അഗ്‌നിശമന വാഹനവുമായി എത്തി,ഉച്ചത്തില്‍ സൈറണ്‍ മുഴക്കിയാണ് ഇവയെ കാട്ടിലേക്ക് മടക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക