|    Dec 5 Mon, 2016 3:58 pm
FLASH NEWS

നാട്ടാന പരിപാലന സമിതിയുടെ പ്രവര്‍ത്തനം ജില്ലയില്‍ നിലച്ചു

Published : 1st December 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയിലെ നാട്ടാനകള്‍ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ തടയാന്‍ ചുമതലയുള്ള പരിപാലന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാവുന്നില്ല. നാട്ടാനകളെ ഉപയോഗിച്ച്  ഉല്‍സവങ്ങള്‍ മുതല്‍ തടി പിടിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  പരിപാല സമതിയുടെ അനുമതി വേണമെന്നുള്ള കേന്ദ്ര വന്യ ജീവി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത്   ഓരോ ജില്ലയിലും സമിതിയും രൂപീകരിച്ചിരിച്ചിരുന്നത്. സമിതിയില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കണ്‍വീനറുമാണ്. ജില്ലാ പോലിസ് സൂപ്രണ്ട്, എസ് പി സി ഇ അംഗങ്ങള്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികളും, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍, ഫയര്‍ഫോഴ്‌സ് അധികൃതര്‍ എന്നിവര്‍ അംഗങ്ങളാണ.് എന്നാല്‍ ജില്ലയില്‍ സമതിയുടെ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയിലാണ്. ഉല്‍സവങ്ങളില്‍ നാട്ടാനയെ പങ്കെടുപ്പിക്കുന്നതിന് മുമ്പ് മൃഗഡോക്ടറില്‍ നിന്നും ആനപൂര്‍ണ ആരോഗ്യവാനാണെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഉത്സവസമിതി ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉല്‍സവം നടക്കുന്നതിന് 72 മണിക്കൂറെങ്കിലും മുമ്പ് തന്നെ ആനയുടെ എഴുന്നെള്ളത്തിനെക്കുറിച്ച് പോലിസ്, റവന്യൂ, ഫോറസ്റ്റ് അധികൃതരെ അറിയിച്ചിരിക്കണം. ഉല്‍സവത്തിന് പങ്കെടുപ്പിക്കുന്ന ആനകള്‍ക്ക് വെള്ളവും ഭക്ഷണവും കൃത്യമായി നല്‍കിയിരിക്കണം. പാപ്പാന്‍ മദ്യലഹരിയില്‍ ആയിരിക്കാന്‍ പാടില്ല. അനാവശ്യമായി ആനയെ പീഡിപ്പിക്കുകയോ അടിക്കുകയോ ചെയ്യരുത്. ഉല്‍സവത്തിന് 50 കി.മീ ദൂരെ നിന്ന് ആനയെ കൊണ്ടുവരുന്നതാണെങ്കില്‍ ലോറിയില്‍ എത്തിക്കേണ്ടതാണ്. തുടങ്ങിയ നിയമങ്ങള്‍ പരിശോധിക്കേണ്ടത്  സമതിയുടെ ചുമതലയിലാണ്.എന്നാല്‍ ഇതൊന്നു പാലിക്കപ്പെടാതെയാണ് ജില്ലയിലെ നാട്ടാനകളെ ഉപയോഗിച്ച് വരുന്നത്. കോന്നി, റാന്നി വനം  ഡിവിഷനുകളിലെ പരിദ്ധിയില്‍ 21 ഓളം നാട്ടാനകളാണ് ഉള്ളത്. തടിപിടിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവയെ കൂടുതലായി ഉപയോഗിച്ച് വരുന്നത്. ആനകളെ തടിപിടിപ്പിക്കുന്ന സാഹചര്യത്തിലും ചെറു പൂരങ്ങള്‍ക്ക് എഴുന്നെള്ളിക്കുമ്പോഴും സമതിയുടെ അംഗികാരം നേടാന്‍ ഉടമയോ, കമ്മിറ്റിഭാരവാഹികളോ തയ്യാറാവുകയില്ല. ഇത് കണ്ടെത്തേണ്ടത് സിമതിയുടെ ചുമതലയാണ്. ഇതിന് പുറമെ ആനപാപ്പന്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയും സമയുടെ നേതൃത്വത്തില്‍ നടത്തേണ്ടവയാണ്. എന്നാല്‍  ജില്ലയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെയായിട്ടും നടത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day