|    Dec 7 Wed, 2016 2:02 pm
FLASH NEWS

നാട്ടറിവിന്റെ അധ്യാപകനായി അബ്ദുഹാജി വിദ്യാര്‍ഥികള്‍ക്കു മുന്നില്‍

Published : 3rd November 2016 | Posted By: SMR

വടക്കാങ്ങര: കേരള പിറവിയുടെ ചരിത്രവും നാട്ടറിവുകളുടെ പൈതൃകവുമറിയാന്‍ നാട്ടുകാരണവരോടൊപ്പം നാടറിയാന്‍ വടക്കാങ്ങര ഗവ. യുപിസ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരോടൊപ്പം ഒത്തുകൂടി. 15ാം വയസില്‍ ലോകം ചുറ്റാനിറങ്ങി 78ാം വയസിലും ദേശഭാഷകളുടെ അകവും പുറവു മറിയാന്‍ നാട്ടറിവ് തേടി ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന മങ്കട വേരും പുലാക്കലിലെ കളത്തിങ്ങല്‍ അബ്ദുഹാജിയോടൊത്താണ് കേരള പിറവി ദിനത്തിന്റെ ഭാഗമായിട്ടാണ് ‘ കാരണവരോടൊപ്പം നാടറിയാന്‍ സ്‌നേഹസംവാദമൊരുക്കിയത്. സ്‌കൂളിന്റെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ഒപ്പം നടക്കാം ഒപ്പം നടത്താം കാമ്പയിന്റെ ഭാഗമായിട്ടാണ് വെത്യസ്ത പരിപാരിയൊരുക്കിയത്. വിവിധ കാലങ്ങളുടെ അനുഭവസമ്പത്തുള്ള നാട്ടുകാരണവന്‍മാരുമായി ഒത്തുകൂടല്‍ നടത്തും. അഞ്ച് ലോകഭാഷകള്‍ ഇടകലര്‍ത്തിയാണ് കുട്ടികളുമായി അബ്ദുഹാജി സംവദിച്ചത്. സമ്പൂര്‍ണ വൈറ്റ് ബോര്‍ഡ് ക്ലാസ് പദ്ധതികളുടെ സമര്‍പണവും നടത്തി. പിടിഎ പ്രസിഡന്റ് സി പി സൈനുല്‍ ആബിദിന്‍ അധ്യക്ഷനായിരുന്നു. എസ്എംസി ചെയര്‍മാന്‍ ഷമീര്‍ രാമപുരം പദ്ധതി അവതരിപിച്ചു. എച്ച്എം ഇ എസ് മാലിനി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം വി അനീസ, ഇ പി ഷുകൂര്‍, പി ജാബിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day