|    Dec 7 Wed, 2016 1:21 am
FLASH NEWS

നാടെങ്ങും മലയാള ദിനാചരണം

Published : 2nd November 2016 | Posted By: SMR

കല്‍പ്പറ്റ: നാടെങ്ങും വിപുലമായ പരിപാടികളോടെ മലയാളഭാഷാ ദിനാചരണം. ക്ലബ്ബുകളും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. തീവ്രമായ സങ്കുചിത സങ്കല്‍പങ്ങളില്‍ നിന്നു മാറി കേരളം കൈവരിച്ച സാംസ്‌കാരിക ഉന്നതികള്‍ കാലത്തിനൊത്ത് മാതൃഭാഷയ്ക്ക് ജനാധിപത്യസ്വഭാവം നല്‍കിയെന്ന് എഴുത്തുകാരിയും സാമൂഹിക ശാസ്ത്രഞ്ജയുമായ ഡോ. സി എസ് ചന്ദ്രിക അഭിപ്രായപ്പെട്ടു. ഏച്ചോം സര്‍വോദയ സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഭാഷയുടെ രൂപാന്തരണത്തിലും വളര്‍ച്ചയിലും ഏതൊരു കാലത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലത്തിന് പങ്കുണ്ട്. പല വാക്കുകള്‍ക്കും നിര്‍മലീകരിക്കപ്പെട്ട പുതിയ കാലത്തില്‍ പ്രസക്തി നഷ്ടപ്പെട്ടു- അവര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഹരിത വിദ്യാലയ പ്രവര്‍ത്തനോദ്ഘാടനവും വിവിധ മല്‍സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഏച്ചോം ഗോപി, സ്‌കൂള്‍ മാനേജര്‍ ഫാ. ബേബി ചാലില്‍, പനമരം ഗ്രാമപ്പഞ്ചായത്ത് അംഗം സീന സാജന്‍, പിടിഎ പ്രസിഡന്റ് എ എല്‍ ബെന്നി, സര്‍വോദയ സ്‌കൂള്‍ സുപ്പീരിയര്‍ ഫാ. വി ടി ജോസ്, പ്രധാനാധ്യാപകന്‍ ഫാ. വില്‍സണ്‍ പുതുശ്ശേരി, പ്രന്‍സിപ്പല്‍ വി ഡി തോമസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day