|    Dec 11 Sun, 2016 3:50 am

നഷ്ടപരിഹാരമായി ലഭിച്ച 2.19 ലക്ഷം രൂപ പോക്കറ്റടിച്ചു

Published : 28th October 2016 | Posted By: SMR

തലശ്ശേരി: വാഹനാപകടത്തി ല്‍ പരിക്കേറ്റതിനു നഷ്ടപരിഹാരമായി ലഭിച്ച 2.19 ലക്ഷം രൂപ യാത്രാമധ്യേ പോക്കറ്റടിച്ചു. കൂത്തുപറമ്പ് മൗവ്വേരി തയ്യില്‍വീട്ടില്‍ അയ്യൂബി(40)നും മകനും തലശ്ശേരി എംഎസിടി കോടതി വഴി ലഭിച്ച 2,19,338 രൂപയാണ് മോഷണം പോയത്. തലശ്ശേരി കോടതിക്ക് സമീപത്ത് നിന്ന് പുതിയ ബസ് സ്റ്റാ ന്റിലേക്ക് കയറിയ ബസ്സില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസമാണ് സംഭവം. മൂന്നു വര്‍ഷം മുമ്പ് ചാലോട് കൊളോളത്ത് ബസ്സും ബൈക്കും തമ്മിലുണ്ടായ അപകടത്തില്‍ അയ്യൂബിന് ഇടതുകാലിന് എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. മകന്‍ നസീബിനും പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് തലശ്ശേരി എംഎസിടി കോടതിയി ല്‍ അഡ്വ. ഷൈമ മുഖേന കേസ് ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് തുക അനുവദിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചെക്കായി ലഭിച്ച തുക തലശ്ശേരി എംജി റോഡിലെ ടീച്ചേഴ്‌സ് സൊസൈറ്റിയില്‍ നിന്നു മാറുകയും തുടര്‍ന്ന് വക്കീലിന് തുക നല്‍കാനായി അയ്യൂബ് കോടതിയില്‍ പോവുകയും ചെയ്തു. വക്കീലിന് ഫീസിനത്തില്‍ നല്‍കേണ്ട തുക നല്‍കി കൈവശമുണ്ടായിരുന്ന ബാക്കി സംഖ്യ കടലാസില്‍ പൊതിഞ്ഞ് സൂക്ഷിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 3.45ഓടെ കോടതി പരിസരത്ത് നിന്നു ബസ് കയറി. ബസ് സ്റ്റാന്റില്‍ ഇറങ്ങിയശേഷമാണ് കടലാസില്‍ സൂക്ഷിച്ച തുക നഷ്ടമായ വിവരം അയ്യൂബ് അറിഞ്ഞത്. ഉടന്‍ പോലിസില്‍ വിവരം അറിയിച്ചു. കൂലി തൊഴില്‍ ചെയ്ത് ജീവിക്കുന്ന അയ്യൂബിനു താന്‍ കയറിയ ബസ് ഏതാണെന്ന് ഓര്‍മയില്ല. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക