|    Dec 11 Sun, 2016 7:42 am

നവ ലിബറല്‍ നയങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയാലും എതിര്‍ക്കും: തപന്‍ സെന്‍

Published : 31st October 2016 | Posted By: SMR

പാലക്കാട്: ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നയങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായാലും സിഐടിയു എതിര്‍ക്കുമെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. ഇടതു സര്‍ക്കാരിന്റെ മാനിഫെസ്റ്റോ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായി സിഐടിയു ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
48 മണിക്കൂര്‍ രാജ്യവ്യാപകമായി തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത് നവലിബറല്‍ നയങ്ങള്‍ക്കെതിരേ തൊഴിലാളികളില്‍ ശക്തമായ അവബോധമുണ്ടാക്കാന്‍ സാധിച്ചുവെന്നതിന് തെളിവാണ്. പണിമുടക്കിനോട് പൊതുവേ മുഖം തിരിച്ചു നില്‍ക്കുന്ന സംസ്ഥാനങ്ങളും സ്ഥാപനങ്ങള്‍ പോലും ഈ പണിമുടക്കില്‍ സജീവമായി പങ്കെടുത്തു.
നവലിബറല്‍ നയങ്ങളെല്ലാം തൊഴിലാളി വിരുദ്ധമാണ്. അതിനാലാണ് സി ഐടിയുവും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഈ നയങ്ങളെ എതിര്‍ക്കുന്നത്. നവലിബറല്‍ നയങ്ങളുടെ വക്താവായ ഗീത ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം നിലപാടു—കളും ശുപാര്‍ശകളും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കപ്പെടുമെന്നായിരുന്നു മറുപടി.  പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളെടുക്കാന്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയില്ല.
ഹര്‍ത്താലുകളും പണിമുടക്കുകളും ഒഴിവാക്കാനാവില്ല. അവസാനഘട്ട സമരമായാണ് ഹര്‍ത്താലുകളും പണിമുടക്കുകളും ആവശ്യമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക