|    Dec 9 Fri, 2016 6:58 pm
FLASH NEWS

നവാസ് ശരീഫിനെതിരേ അന്വേഷണം നടത്താന്‍ സുപ്രിംകോടതി ഉത്തരവ്

Published : 3rd November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: സര്‍ക്കാരിനെതിരേ പാകിസ്താന്‍ തഹ്‌രീഖെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ആഹ്വാനം ചെയ്ത റാലി റദ്ദാക്കിയതായി നേതാവ് ഇമ്രാന്‍ഖാന്‍ അറിയിച്ചു. പാനമ കള്ളപ്പണ രേഖകളില്‍ പേരു പരാമര്‍ശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ പാക് സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് റാലി റദ്ദാക്കിയത്.
വിധിക്കു പിന്നാലെ റാലിക്കു പകരം ആഘോഷപരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുമുണ്ട്. ശരീഫിന്റെ മക്കള്‍ക്കെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്നതിനും തീരുമാനമായി. കമ്മീഷന്‍ സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും.തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടത്താനിരുന്ന റാലി അടിച്ചമര്‍ത്താന്‍ ശക്തമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day