|    Dec 5 Mon, 2016 8:06 pm
FLASH NEWS

നവവധു വാഹനാപകടത്തില്‍ മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

Published : 15th November 2016 | Posted By: SMR

വളപട്ടണം: കീച്ചേരിക്കുന്ന് ദേശീയപാതയില്‍ നവവധു മരണമടഞ്ഞ കേസില്‍ കാറോടിച്ച തളിപ്പറമ്പുകാരനെ വളപട്ടണം സിഐ രത്‌നകുമാറും എസ്‌ഐ ശ്രീജിത്ത് കൊടേരിയും ചേര്‍ന്നു അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ എം ആബിദ(35) ആണ് പിടിയിലായത്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ കീച്ചേരിക്കുന്നില്‍ കാറിടിച്ച് ഇരിണാവ് ഇല്ലിപ്പുറം പുതിയഭഗവതി ക്ഷേത്രത്തിനു സമീപത്തെ തോട്ടത്തില്‍ ശ്രീരാഗിന്റെ ഭാര്യ വാരം സ്വദേശി താപ്പള്ളി അശ്വതി(23)ആണ് മരിച്ചത്. രാത്രി തളിപ്പറമ്പില്‍ നിന്നു സിനിമ കണ്ട് ഭര്‍ത്താവിനൊപ്പം മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അശ്വതിയെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ ചുവന്ന ആള്‍ട്ടോ  കാറാണ് അശ്വതിയെ ഇടിച്ചിട്ടതെന്ന് വ്യക്തമായിരുന്നു. കാര്‍ ഓടിച്ചത് ആബിദാണെന്ന് തുടരന്വേഷണത്തില്‍ തെളിയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day