|    Dec 5 Mon, 2016 7:58 pm
FLASH NEWS

നവജാത ശിശു വില്‍പന: ആശുപത്രിക്കെതിരേ അന്വേഷണം

Published : 16th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: ഒരു മാസം പ്രായമുള്ള നവജാത ശിശുവിനെ വില്‍പന നടത്തിയ സംഭവത്തില്‍ പയ്യന്നൂരിലെ ശ്രദ്ധ ആശുപത്രിക്കെതിരേ അന്വേഷണം തുടങ്ങി. ചെറുവത്തൂരിലെ രാമചന്ദ്രന്‍-ഉഷ ദമ്പതികളാണ് പയ്യന്നൂരിലെ ശ്രദ്ധ ആശുപത്രിയില്‍ നിന്നും പണം നല്‍കി ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെ വാങ്ങിയത്. 20 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് കുട്ടികളില്ല. കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഇവര്‍ കുട്ടികള്‍ക്കായി പല സ്ഥലത്തും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് പയ്യന്നൂരിലെ ആശുപത്രിയില്‍ നിന്നും കുട്ടികളെ വില്‍പന നടത്തുന്ന വിവരം അറിഞ്ഞത്.
ഇവരുടെ വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ കാസര്‍കോട് ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ഇവരുടെ വീട്ടില്‍ നിന്നും ലഭിച്ച കുട്ടിയെ കണ്ണൂര്‍ സ്‌നേഹാലയത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ശ്രദ്ധ ആശുപത്രിയിലെ ഡോ. ഗോവിന്ദനെ പോലിസ് ചോദ്യം ചെയ്തുവെങ്കിലും ഉഷയുടെ കുട്ടിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ഉഷയെ ആശുപത്രിയില്‍ ഗര്‍ഭിണിയായി അഡ്മിറ്റ് ചെയ്തതിന്റെ രേഖകളും ഡോക്ടര്‍ പോലിസിന് കാണിച്ചുകൊടുത്തിരുന്നു. എന്നാല്‍, കുട്ടി ഇവരുടേതല്ലെന്നും ഡോക്ടര്‍ മുഖേന കുട്ടിയെ വില്‍പന നടത്തുകയായിരുന്നുവെന്നും പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് നവജാത ശിശുവിനെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രസവിക്കുന്ന അവിവാഹിതകളായ യുവതികളുടെ കുട്ടികളെ വില്‍പന നടത്തുന്ന ഒരു സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രിക്കെതിരേ നേരത്തേയും പരാതിയുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day