|    Dec 10 Sat, 2016 12:49 am
FLASH NEWS

നവജാത ശിശു മരിച്ച സംഭവത്തില്‍ അന്വേഷണം വേണം: പിതാവ്

Published : 8th November 2016 | Posted By: SMR

വൈപ്പിന്‍: നവജാത ശിശു മരണപ്പെട്ടതിനെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് മുനമ്പം പോലിസില്‍ പരാതി നല്‍കി. പറവൂര്‍ കിഴക്കേപ്രം ഈരടിപറമ്പില്‍ പൊന്നേടത്ത് ജിയേഷ് പി രാജനാണ് വൈപ്പിന്‍കരയിലെ വടക്കുഭാഗത്തുള്ള ഒരു സ്വകാര്യ ആശുപത്രിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. ജിയേഷിന്റെ ഭാര്യ ചെറായി തുണ്ടത്തില്‍ അനുപ മൂന്നുമാസമായി ഈ ആശുപത്രിയിലായിരുന്നു പ്രസവ ശുശ്രൂഷക്കായി ചികില്‍സതേടിയിരുന്നത്. ചികില്‍സയിലും പരിശോധനകളിലും അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തിലാണെന്നും സാധാരണ പ്രസവം നടക്കുമെന്നുമാണ് ഡോക്ടര്‍ അറിയി—ച്ചിരുന്നത്. ഈ മാസം നാലിനായിരുന്നു പ്രസവത്തിനായി പറഞ്ഞിരുന്ന തിയ്യതി. എന്നാല്‍ കഴിഞ്ഞ 31ന് രാവിലെ യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. പിന്നീട് പ്രസവമുറിയിലേക്ക് കയറ്റി ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാധാരണ പ്രസവത്തിന് സാധ്യതയില്ലെന്നും സിസേറിയന്‍ വേണ്ടിവരുമെന്നും അറിയിച്ചു. എന്നാല്‍ ഉച്ചക്ക് 12.30ന് പ്രസവമുറിയിലേക്ക് തന്നെ വിളിപ്പിച്ച് കുട്ടി മരിച്ചു എന്നാണ് അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ കുറ്റകരമായ അനാസ്ഥക്കും അശ്രദ്ധക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day