|    Dec 8 Thu, 2016 5:24 pm
FLASH NEWS

നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍

Published : 9th November 2016 | Posted By: SMR

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഒന്നര ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് പ്ലാസ്റ്റിക്ക് കവറിലാക്കിയ നിലയില്‍ ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് ബസിലിക്ക പള്ളിക്ക് എതിര്‍ വശത്തെ മതിലിനോട് ചേര്‍ന്ന് ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ പ്രഭാത സവാരിക്കിറങ്ങിയവര്‍ സംശയം തോന്നി വിവരം പോലിസിനെ അറിയിക്കുകയായിരുന്നു.ഫോര്‍ട്ട്‌കൊച്ചി എസ് ഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ പോലിസെത്തി നടത്തിയ പരിശോധനയിലാണ് കവറിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലായത്.
ഇന്നലെ പുലര്‍ച്ചെയായിരിക്കാം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലിസിന്റെ നിഗമനം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കുഞ്ഞിന്റെ ദേഹത്തെ പൊക്കിള്‍ കൊടി മുറിച്ച് മാറ്റിയിട്ടില്ലാത്തതിനാല്‍ ജനിച്ചത് ആശുപത്രിയില്‍ അല്ലായെന്ന നിഗമനത്തിലാണ് പോലിസ്. മൃതദേഹത്തിലെ പൊക്കിള്‍ കൊടിക്ക് ഒരടിയോളം നീളമുണ്ട്.പരിസര പ്രദേശത്ത്‌നിന്നാവാം മൃതദേഹം ഇവിടെ എത്തിച്ചതെന്നാണ് പോലിസിന്റെ സംശയം. ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്‌റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പോലിസ് ആറ് ടീമായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും വിവരം ഒന്നും ലഭിച്ചില്ല.അടുത്തിടെ പൂര്‍ണ ഗര്‍ഭിണിയായ ആരെങ്കിലും താമസത്തിനെത്തിയോ എന്നത് സംബന്ധിച്ചാണ് പോലിസ് അന്വേഷിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day