|    Dec 11 Sun, 2016 3:23 pm
FLASH NEWS

നവജാത ശിശുവിന്റെ മരണം: ചെക്ക് സ്വീകരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം

Published : 14th November 2016 | Posted By: SMR

മുംബൈ: സ്വകാര്യ ആശുപത്രി അധികൃതര്‍ പഴയ 500 രൂപ നോട്ട് സ്വീകരിക്കാതെ ചികില്‍സ നിഷേധിച്ചതിനാല്‍ നവജാത ശിശു മരിക്കാനിടയായ സംഭവത്തെതുടര്‍ന്ന് എല്ലാ സ്വകാര്യ ആശുപത്രികളോടും ചെക്ക് സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രോഗികള്‍ നല്‍കുന്ന ചെക്ക് മടങ്ങുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു 10,000 രൂപ വരെ ആശുപത്രികള്‍ക്കു നല്‍കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക