|    Dec 3 Sat, 2016 3:41 am
FLASH NEWS

നവകേരള മിഷന്‍ കര്‍മപദ്ധതികള്‍ജില്ലയിലും ആവിഷ്‌കരിക്കുന്നു

Published : 24th November 2016 | Posted By: SMR

തൊടുപുഴ: കേരളത്തിന്റെ വികസന പ്രക്രിയയില്‍ സമഗ്രമാറ്റം ലക്ഷ്യമാക്കി നടപ്പാക്കുന്ന നവകേരള മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു.നിലവിലുള്ള പദ്ധതി പ്രവര്‍ത്തന രീതികള്‍ കാലാനുസൃതം മെച്ചപ്പെടുത്തി ജനോപകാരപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മ്മസേന ചര്‍ച്ച ചെയ്തു.വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി മുന്നില്‍ കണ്ട്് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. മാലിന്യസംസ്‌കരണം, ജലസംരക്ഷണം, കൃഷിവികസനം എന്നിവ ഉള്‍പ്പെടുന്ന ഹരിതകേരളം പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ജനപങ്കാളിത്തം ഉറപ്പു വരുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിസംബര്‍ എട്ടിന് ഓരോ തദ്ദേശ സ്ഥാപനവും അനുയോജ്യമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വിവിധ വകുപ്പുകളുടെ പഞ്ചായത്തുതല ഏകോപനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നിര്‍വഹിക്കും. മികച്ച ചികില്‍സാ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ആര്‍ദ്രം, ഭൂരഹിത ഭവനരഹിതര്‍ക്ക് ഉയര്‍ന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന ലൈഫ്,കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചുവാര്‍ക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി എന്നിവയാണ് വികസന രംഗത്ത് സര്‍ക്കാര്‍ പുതിയ ദിശാബോധത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍. ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ടെസ് പി മാത്യു,ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day