|    Dec 4 Sun, 2016 9:47 pm
FLASH NEWS

നല്ല സമരിയക്കാര്‍ക്കു വേണ്ടി

Published : 22nd November 2016 | Posted By: SMR

അപകടങ്ങളില്‍പ്പെട്ട് വഴിയരികില്‍ ചോരയില്‍ കുളിച്ചു മണിക്കൂറുകളോളം കിടക്കേണ്ടിവരുക, സഹായിക്കാന്‍ ഒരുമ്പെടാതെ കടന്നുപോവുന്ന ആളുകള്‍ നോക്കിനില്‍ക്കുക, പലപ്പോഴും അപകടത്തില്‍പെട്ട ഹതഭാഗ്യര്‍ മരിച്ചുപോവുക- ഇതൊക്കെ നമ്മുടെ നാട്ടില്‍ സാധാരണമാണ്. എന്തുകൊണ്ടാണ് നാം ഇത്രയും ഹൃദയശൂന്യരായിപ്പോയത്? പലപ്പോഴും ആളുകള്‍ ‘നല്ല സമരിയക്കാരനാവാന്‍’ ശ്രമിക്കാത്തത് അതുമൂലമുണ്ടാവുന്ന ഊരാക്കുടുക്കുകള്‍ ഓര്‍ത്താണ്. പോലിസില്‍ നിന്നുള്ള പീഡനങ്ങള്‍, നിയമനടപടികള്‍ വരുത്തിവയ്ക്കുന്ന പ്രയാസങ്ങള്‍ എന്നിവയൊക്കെ ഓര്‍ത്ത് ആളുകള്‍ ഹതഭാഗ്യരായ സ്വന്തം കൂടപ്പിറപ്പുകളെ കൈയൊഴിയുന്നു.
2020 ആവുമ്പോഴേക്കും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് കലാപങ്ങള്‍കൊണ്ടോ രോഗബാധകൊണ്ടോ ആയിരിക്കുകയില്ല, റോഡപകടങ്ങള്‍ മൂലമായിരിക്കും എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. നിര്‍ണായക സന്ദര്‍ഭത്തില്‍ വൈദ്യസഹായം ലഭിച്ചാല്‍ രക്ഷപ്പെടുമായിരുന്ന പലരുമാണ് മരിച്ചുപോവുന്നത്.
ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ സുപ്രിംകോടതി ചില പോംവഴികള്‍ നിര്‍ദേശിക്കുകയുണ്ടായി. ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവരെ നിയമക്കുരുക്കില്‍പെടുത്തുകയോ പോലിസിന്റെ പീഡനങ്ങള്‍ക്കിരയാക്കുകയോ ചെയ്യരുത്. എന്നുമാത്രമല്ല, സഹായങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും. അപകടത്തില്‍പ്പെടുന്നവരെ സദ്ബുദ്ധിയോടെ സഹായിക്കുന്നവരെ വിഷമിപ്പിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും ചികില്‍സ നിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കാനും ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യവസ്ഥയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day