|    Dec 3 Sat, 2016 11:11 pm
FLASH NEWS

നല്ല ശീലങ്ങളുടെ ഗുണം

Published : 26th November 2016 | Posted By: SMR

ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനു സഹായകമാവുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? സൗന്ദര്യം, സ്വാധീനം, ധനം, സമൂഹത്തിലെ നിലയും വിലയും ഒക്കെ പങ്കാളികളെ തീരുമാനിക്കുന്ന വേളയില്‍ സുപ്രധാനമായി വരുന്ന ഘടകങ്ങളാണെന്നു തീര്‍ച്ച.
എന്നാല്‍, സയന്റിഫിക് അമേരിക്കന്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ഗവേഷണ പ്രബന്ധം പറയുന്നത് നല്ല ശമരിയക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതപങ്കാളികളെ കിട്ടാനുള്ള സാധ്യത ഏറെയാണെന്നാണ്. സ്ത്രീകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്ന്, സഹജീവികളെ സഹായിക്കാനുള്ള പുരുഷന്റെ സന്നദ്ധതയാണ് എന്നാണ് അവരുടെ കണ്ടെത്തല്‍.
അമേരിക്കയില്‍ നടത്തിയ രണ്ടു പഠനങ്ങളിലാണ് അവര്‍ അത്തരത്തിലുള്ള ഒരു നിഗമനത്തിലെത്തിയത്. മറ്റുള്ളവരെ സഹായിക്കുന്നത് സ്ത്രീകള്‍ അറിയുന്നത് കൂടുതല്‍ പങ്കാളികളെ ലഭിക്കുന്നതിനും കൂടുതല്‍ ദീര്‍ഘകാലത്തെ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും പുരുഷന്മാര്‍ക്ക് സഹായകമായി എന്നാണ് അവര്‍ കണ്ടെത്തിയത്.
മനുഷ്യര്‍ വേട്ടയാടി നടന്ന കാലത്ത് കിട്ടിയ ഇരയെ പങ്കാളികള്‍ക്കും കുടുംബങ്ങള്‍ക്കും വീതംവച്ചു നല്‍കുന്ന സ്വഭാവം സമൂഹത്തില്‍ നിലയും വിലയും നേടാനും സ്ത്രീകളുടെ മേല്‍ സ്വാധീനം നേടാനും മനുഷ്യരെ സഹായിച്ചിരുന്നതായി നരവംശശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ന് ആധുനിക യുഗത്തിലും സമാനമായ സവിശേഷതകള്‍ ഇണകള്‍ക്ക് പുരുഷനോടുള്ള പ്രതിപത്തി വര്‍ധിപ്പിക്കുന്നതായാണു പഠനം പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day