|    Dec 6 Tue, 2016 8:24 am
FLASH NEWS

നരേന്ദ്ര മോഡിയും പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: രമേശ് ചെന്നിത്തല

Published : 21st November 2016 | Posted By: SMR

തൃപ്പൂണിത്തുറ: നരേന്ദ്ര മോഡിയും പിണറായി വിജയനും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് 86.25 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് പകരം 16 ശതമാനം നോട്ടുകള്‍ പുതുതായി ഇറക്കി നരേന്ദ്ര മോഡി രാജ്യത്തെ ജനങ്ങളെ ക്യൂ നിര്‍ത്തി സാമ്പത്തിക അടിയന്തരാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. തൃപ്പൂണിത്തുറ ഇന്ദിര പ്രിയദര്‍ശിനി ലായം കൂത്തമ്പലത്തില്‍ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി രവീന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ കേരളത്തിലെ പാവപ്പെട്ടവന്റെ റേഷന്‍ വിതരണ സമ്പ്രദായം തന്നെ അവതാളത്തിലാക്കിയിരിക്കുന്നു. ഇതുപോലെ അരാജകത്വം നമ്മുടെ നാട്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഒന്നര ലക്ഷം പരാതികള്‍ ആണ് റേഷന്‍ കാര്‍ഡ് സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. ഇതുവരെ തീര്‍പാക്കിയട്ടില്ല. ആറ് മാസത്തിനുള്ളില്‍ മന്ത്രിമാരെ മാറ്റിയും വകുപ്പുകള്‍ മാറ്റിയും മന്ത്രിസഭ കാര്യക്ഷമമല്ലെന്ന് പിണറായി സര്‍ക്കാര്‍ സമ്മതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സാധാരണക്കാരുടെ ബാങ്കിങ് മേഘലയായ സഹകരണ പ്രസ്ഥാനത്തിനെതിരേ മോഡി സര്‍ക്കാരിന്റെ നീക്കം കേരളത്തിലെ കോണ്‍ഗ്രസ്സും യുഡിഎഫും എന്തുവിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തില്‍ കോണ്‍ഗ്രസ് (ഐ) തൃപ്പൂണിത്തറ ബ്ലോക്ക് പ്രസിഡന്റ് സി വിനോദ് അധ്യക്ഷതവഹിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ടി രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം പി ടി തോമസ് എംഎല്‍എ പുരസ്‌കാര ജേതാവ് കെ എ ഉണിത്താന് നല്‍കി. ചിക്തസാ സഹായ ഫണ്ട് ഐഎന്‍ടിയുസി അഖിലേന്ത്യ സെക്രട്ടറി കെ പി ഹരിദാസ് നല്‍കി. പാവപ്പെട്ടവര്‍ക്കുള്ള അരി വിതരണം മുന്‍ മന്ത്രി കെ ബാബു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ എം എ ചന്ദ്രശേഖരന്‍, കെ ബി മുഹമദ് കുട്ടി മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, ഡിസിസി സെക്രട്ടറിമാരായ ആര്‍ വേണുഗോപാല്‍, സി എ ഷാജി, ആര്‍ കെ സുരേഷ് ബാബു, രാജു പി നായര്‍ എന്‍ ആര്‍ ശ്രീകുമാര്‍, ഡോ. ഗീത സജീവ്, ഇടകൊച്ചി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബേയിസില്‍ മൈലന്തറ, ഡിസിസി മെംബര്‍ കെ തിലകന്‍ കാവനാല്‍ മരട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ടി വി ഷാജി, പി ഡി ശ്രീകുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി രാജീവ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി സി പോള്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day