|    Dec 10 Sat, 2016 10:28 am

നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ ഭിക്ഷക്കാരാക്കി- മമത

Published : 16th November 2016 | Posted By: SMR

കൊല്‍ക്കത്ത: വലിയ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ ഭിക്ഷക്കാരാക്കിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മറ്റു കക്ഷികളുടെ നേതാക്കള്‍ തന്നോടൊപ്പം ചേര്‍ന്നാലും ഇല്ലെങ്കിലും താന്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുമെന്നും അവര്‍ പറഞ്ഞു.
നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് 40 തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം താന്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വിവിധ കക്ഷി നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, നവീന്‍ പട്‌നായക്, മുലായംസിങ് യാദവ് എന്നിവരുമായി സംസാരിച്ചു. അവര്‍ തന്റെ കൂടെ വന്നാല്‍ നല്ലത്. ഇല്ലെങ്കില്‍ തങ്ങള്‍ തനിച്ചു പോവും. മമത പറഞ്ഞു.
ഡല്‍ഹിക്ക് തിരിക്കും മുമ്പ് വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രപതിയെ കാണാന്‍ സമയമായിട്ടില്ലെന്ന ചില രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായത്തെക്കുറിച്ചാരാഞ്ഞപ്പോള്‍ അതവരുടെ അഭിപ്രായമാണെന്നും രോഗി മരിക്കുന്നതിനു മുമ്പ് ഡോക്ടറെ കാണേണ്ടതുണ്ടെന്നുമായിരുന്നു മമതയുടെ മറുപടി.നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വിവേചനം കാണിച്ചുവെന്ന് പിന്നീട് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
റെയില്‍വേ, പെട്രോള്‍ പമ്പുകള്‍, ദേശീയപാത അതോറിറ്റി തുടങ്ങിയവയ്ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ കൃഷി, സഹകരണം, സ്വകാര്യ ആശുപത്രികള്‍, നഴ്‌സിങ് എന്നിവകളെ അതില്‍ നിന്നൊഴിവാക്കിയെന്ന് മമത കുറ്റപ്പെടുത്തി. പഴയ നോട്ടുകള്‍ മാറാനെത്തുന്നവരുടെ വിരലില്‍ കറുത്ത മഷി പുരട്ടാനുള്ള തീരുമാനത്തെയും അവര്‍ വിമര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day