|    Dec 5 Mon, 2016 10:02 pm
FLASH NEWS

നരേന്ദ്രമോദി ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസിഡര്‍

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി വിനോദസഞ്ചാര വകുപ്പിന്റെ ഔദ്യോഗികമുഖം. അമിതാബ് ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങളെ തഴഞ്ഞാണ് പ്രധാനമന്ത്രിയെ അംബാസഡറാക്കുന്നത്.നേരത്തേ അമീര്‍ ഖാനെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് മാറ്റിയതിന് ശേഷം ഈ സ്ഥാനത്തേക്ക് അമിതാബ് ബച്ചനുള്‍പ്പെടെയുള്ള താരങ്ങളെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം മോദിയെ ഈ സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.
നേരത്തെ നടന്‍ അമിതാഭ് ബച്ചനെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ ടൂറിസം അംബാസഡറായി നിയമിക്കാനുള്ള നീക്കം വിവാദമായതോടെ സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. വിദേശത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നല്‍കിയവരുടെ പട്ടികയുമായി വന്ന പാനമ പേപ്പറുകളില്‍ ബച്ചന്റെ പേര് വന്നതിനു പിന്നാലെ ഉണ്ടായ വിവാദങ്ങളായിരുന്നു ബച്ചന് വിനയായത്. പ്രചാരണത്തിന് ഏറ്റവും അനുയോജ്യമായ മുഖം മോദിയുടേതാണെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മ അഭിപ്രായപ്പെട്ടു. മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയിലും വിദേശത്തും ടൂറിസത്തെ കുറിച്ച് മോദി പരാമര്‍ശിച്ച കാര്യങ്ങള്‍ വീഡിയോ പ്രചാരണത്തിന്റെ ഭാഗമാക്കും. ടൂറിസം മന്ത്രാലയം വീഡിയോ, ഓഡിയോ സംരംഭങ്ങളും പദ്ധതിയിടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day