|    Dec 11 Sun, 2016 5:24 pm
FLASH NEWS

നരിക്കുനി-കുമാരസ്വാമി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ തുടങ്ങി

Published : 17th November 2016 | Posted By: SMR

നരിക്കുനി: ടാറിങ് തകര്‍ന്ന് യാത്ര ദുഷ്‌കരമായ നരിക്കുനി-കുമാരസ്വാമി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പാലോളിത്താഴത്തിനും മുരിങ്ങോളിത്താഴത്തിനുമിടയില്‍ ഓവുചാല്‍ നിര്‍മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന റോഡുകളിലൊന്നാണ് നരിക്കുനി- കുമാരസ്വാമി റോഡ്. നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഭരണാനുമതി ലഭിച്ച നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരിയില്‍ തന്നെ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഇപ്പോഴാണ് പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. റോഡ് പ്രവൃത്തി അനിശ്ചിതമായി നീണ്ടുപോവുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ച 5 കോടി രൂപയുടെ പദ്ധതിയില്‍ ബിഎം ആന്റ് ബിസി ടാറിങോട് കൂടി റോഡ് നവീകരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക