|    Dec 6 Tue, 2016 6:18 am
FLASH NEWS

നരകം പോലൊരു നഗരം

Published : 28th November 2016 | Posted By: SMR

പൗരസ്ത്യരാജ്യങ്ങളില്‍ കാണുന്ന മതപരമായ ആഘോഷങ്ങള്‍ പലതും വന്‍തോതില്‍ അന്തരീക്ഷമലിനീകരണത്തിനു വഴിവയ്ക്കുന്നുണ്ട്. ചൈനയില്‍ മരിച്ചുപോയവര്‍ക്കുവേണ്ടി കൊല്ലംതോറും നടത്തുന്ന ആചാരങ്ങളില്‍ പ്രധാനം തടിച്ച അഗര്‍ബത്തികള്‍ കത്തിക്കുന്നതാണ്. താല്‍ക്കാലികമായി ഉപയോഗിക്കുന്ന കടലാസുവിളക്കുകളും ആഘോഷത്തിന്റെ ഭാഗമായിരിക്കും. ഇന്ത്യയില്‍ ദീപാവലിയും ഹോളിയും അതുപോലെ വിളവെടുപ്പുമായി ബന്ധമുള്ള ആഘോഷങ്ങളും മലിനീകരണം വ്യാപകമാക്കുന്നു. ഡല്‍ഹിയില്‍ ഈയിടെ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ വരെ അധികൃതരെ നിര്‍ബന്ധിതരാക്കുംവിധം വായുമലിനീകരണം ശക്തമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നഗരവാസികള്‍ ഒരു ഗ്യാസ് ചേംബറിലാണ് താമസിക്കുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിനേക്കാള്‍ ഇരട്ടിയായിരുന്നു ഡല്‍ഹിയിലെ മലിനീകരണം.
വായുവില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷ്മധൂളികളുടെ അളവു നോക്കിയാണ് അതെത്ര അപകടകരമാണെന്നു തീരുമാനിക്കുന്നത്. ഡല്‍ഹിയിലിത് ഒരു ക്യുബിക് മീറ്ററിന് 1000 മൈക്രോഗ്രാം വരെയായി. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരുദിവസം ഇത് ശരാശരി 25 മൈക്രോഗ്രാമില്‍ അധികമാവാന്‍ പാടില്ല. അതിനനുസരിച്ച് ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നു. ഡല്‍ഹിയെപ്പോലെ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ സൂക്ഷ്മകണികകള്‍ മൂടല്‍മഞ്ഞുമായി ചേരുന്നതോടെ പ്രശ്‌നം രൂക്ഷമാവുന്നു. ഡല്‍ഹി ഭരണകൂടത്തിന് ഇതു നിയന്ത്രിക്കുന്നതിന് പരിമിതികള്‍ ഏറെയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day