|    Dec 5 Mon, 2016 1:59 pm
FLASH NEWS

നന്ദിനി സുന്ദറിനെതിരായ നടപടിക്കു മുമ്പ് നോട്ടീസ് നല്‍കണമെന്ന് സുപ്രിംകോടതി

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഛത്തിസ്ഗഡില്‍ ആദിവാസി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹികപ്രവര്‍ത്തകയും ഡല്‍ഹി സര്‍വകലാശാല പ്രഫസറുമായ നന്ദിനി സുന്ദറിനും മറ്റുള്ളവര്‍ക്കുമെതിരേ നടപടിയെടുക്കും മുമ്പ് അവര്‍ക്ക് നാലാഴ്ചത്തെ നോട്ടീസ് നല്‍കണമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തനിക്കെതിരേ കേസെടുത്ത ഛത്തിസ്ഗഡ് പോലിസിന്റെ നടപടിയെ ചോദ്യംചെയ്ത സുന്ദര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എം ബി ലോകുര്‍, ആദര്‍ശ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്ത നന്ദിനി സുന്ദര്‍, അര്‍ച്ചന പ്രസാദ്, വിനീത് തിവാരി എന്നിവരെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയോ ചോദ്യംചെയ്യുകയോ ഇല്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. നോട്ടീസ് ലഭിച്ച ശേഷം ഹരജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, തങ്ങളെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കണെമന്ന ഹരജിക്കാരുടെ ആവശ്യം കോടതി തള്ളി. ഛത്തിസ്ഗഡിലെ സുക്മ ജില്ലയിലെ ബസ്തറില്‍ ആദിവാസി ശാംനാഥ് ബാഗെലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലിസ് ഈ മാസം ഏഴിന് ഇവര്‍ക്കെതിരേ കെസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day