|    Dec 8 Thu, 2016 9:30 pm
FLASH NEWS

നനഞ്ഞാല്‍ രണ്ടായിരത്തിന്റെ നോട്ടിലെ കളര്‍ ഇളകുന്നതായി കണ്ടെത്തി

Published : 15th November 2016 | Posted By: SMR

കാളികാവ്: അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ട് വെള്ളം നനഞ്ഞാല്‍ കളര്‍ ഇളകുന്നതായി കണ്ടെത്തി. കാളികാവ് ടൗണിലെ ഒരു വ്യാപാരിക്കാണ് അനുഭവം. പോക്കറ്റിലിട്ടിരുന്ന നോട്ട്, വിയര്‍ത്ത് നനഞ്ഞപ്പോള്‍ ഷര്‍ട്ടില്‍ നിറം പകര്‍ന്നതാണ് കണ്ടത്. മറ്റു രണ്ടു പേര്‍ക്കും സമാന അനുഭവമുണ്ടായി. പഴയ നോട്ടുകള്‍ എത്ര കാലം വെള്ളത്തിലിട്ടാലും നിറപ്പകര്‍ച്ചയുണ്ടാവില്ല. സംശയം തീര്‍ക്കാന്‍ ചിലര്‍ പുതിയ നോട്ട് നനച്ച് തുണിയില്‍ ഉരച്ചപ്പോള്‍ നിറപ്പകര്‍ച്ചയുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day