|    Dec 4 Sun, 2016 1:39 pm

നദുവത്ത് സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

Published : 19th November 2016 | Posted By: SMR

അരുക്കൂറ്റി: പൊതുവിദ്യാഭ്യാസമേഖലയ്ക്ക് ആവശ്യമായ പ്രോല്‍സാഹനം നല്‍കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന്്് എ എം ആരിഫ് എംഎല്‍എ. അരൂക്കുറ്റി നദുവത്തുല്‍ ഇസ്്്‌ലാം യുപി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും കാരുണ്യത്തിന്റെ കൈത്താങ്ങ് ഫണ്ട് സമര്‍പ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. സര്‍ക്കാര്‍ സ്‌കൂളുകളുടെയും എയിഡഡ് സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും കൂട്ടായശ്രമം അനുവാര്യമാണെന്നും എംഎല്‍എ പറഞ്ഞു.നദുവത്തുല്‍ ഇസ്്‌ലാം സമാജം പ്രസിഡന്റ് പി കെ അബ്ദുല്‍ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളിലെ കൃഷിത്തോട്ടം പദ്ധതി അരുക്കൂറ്റി പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയുടെ ഉദ്ഘാടനം തുറവൂര്‍ എഇഒ ഉദയകുമാരിയും നിര്‍വഹിച്ചു. റ്റി എ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജലീല്‍ അരൂക്കുറ്റി, ശ്യാമള സിദ്ധാര്‍ത്ഥന്‍, ഷൈല നവാസ്, മുംതാസ് സുബൈര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day