|    Dec 7 Wed, 2016 5:56 pm
FLASH NEWS

നടപ്പാതയില്‍ വാഹന പാര്‍ക്കിങ്; ചോദ്യം ചെയ്തവരെ വിരട്ടാന്‍ ട്രാഫിക് പോലിസ്

Published : 25th October 2016 | Posted By: SMR

തൊടുപുഴ: തിരക്കേറിയ  നടപ്പാത ഒരു മണിക്കൂറോളം കൈയേറി പാര്‍ക്ക് ചെയ്ത  ജീപ്പ് കേസെടുക്കാതെ പോലിസ് വിട്ടയച്ചു. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരടക്കമുളളവരെ ട്രാഫിക്ക് എസ്‌ഐയും സംഘവും വിരട്ടുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പ്രസ് ക്ലബ്ബിനും ഗവ.റസ്റ്റ് ഹൗസിനും  മുന്നിലാണ് സംഭവം.  കെഎല്‍ 5 ക്യൂ 7600 നമ്പര്‍ മഹീന്ദ്രാ ജീപ്പാണ് മൂവാറ്റുപുഴ റൂട്ടിലെ നടപ്പാത കൈയേറി പാര്‍ക്കു ചെയ്തത്. ഓടിച്ചിരുന്നയാളോട് വഴിയാത്രക്കാരും മാധ്യമപ്രവര്‍ത്തകരും പല വട്ടം ആവശ്യപ്പെട്ടിട്ടും വാഹനം മാറ്റാന്‍ കൂട്ടാക്കിയില്ല. ട്രാഫിക്ക് പോലിസിനെ അറിയിച്ചെങ്കിലും ആദ്യം എത്തിയില്ല. പിന്നീട് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ അരമണിക്കൂറിന് ശേഷമാണ് പോലിസ് എത്തിയത്. ട്രാഫിക്ക് എസ്.ഐയും ഡ്രൈവറും അനധികൃത പാര്‍ക്കിങുകാരനെ സഹായിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. കാല്‍നടക്കാരെ ഒരു മണിക്കൂറോളം ബുദ്ധിമുട്ടിച്ചതിനെക്കുറിച്ച് ചോദിക്കുക പോലും ചെയ്യാതെ നിയമം ലംഘിച്ച വാഹനത്തിന് പോകാനുളള വഴിയൊരുക്കുകയാണ് എസ്.ഐ ചെയ്തത്.നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും ഇത് ചോദ്യം ചെയ്തതോടെ ട്രാഫിക് എസ്‌ഐയും ഡ്രൈവറും ക്ഷുഭിതനായി. കേസില്‍ കുടുക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി.ട്രാഫിക്ക് എസ്.ഐ  അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസെത്തി. ഗുരുതര ഗതാഗത നിയമലംഘനം നടത്തിയയാളെ പെറ്റി കേസ് പോലും എടുക്കാതെ വിട്ടയച്ച ട്രാഫിക്ക് എസഐയുടെ നടപടിയിലുളള അമര്‍ഷം  പ്രിന്‍സിപ്പല്‍ എസ്.ഐയെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും അറിയിച്ചു. ഏറെ പണിപ്പെട്ടാണ് എസ്‌ഐ ജനക്കൂട്ടത്തെ ശാന്തരാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day