|    Dec 3 Sat, 2016 12:19 pm
FLASH NEWS

നടപടി സംശയാസ്പദം: പി കെ കുഞ്ഞാലിക്കുട്ടി

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: 1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സംശയാസ്പദമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വ്യവസായ ഭീമന്മാരാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍. പെട്രോള്‍ കമ്പനികള്‍, മൊബൈല്‍ ഉപകരണ നിര്‍മാതാക്കള്‍, ബാങ്കുകള്‍ എന്നിവര്‍ക്കാണ് സര്‍ക്കാരിന്റെ തീരുമാനം പ്രയോജനമാവുക. ഇക്കാര്യം വിശദമായി പരിശോധിക്കണം. നിഷ്‌കളങ്കമായ തീരുമാനമായി ഇതിനെ കാണാന്‍ കഴിയില്ല. സാധാരണനിലക്ക് മുന്നോട്ടുപോയ ജനങ്ങളെ ഒറ്റദിനംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ക്യൂവിലാക്കി. പുതുതായി അച്ചടിച്ച നോട്ടുകള്‍ എടിഎമ്മില്‍ ഉള്‍ക്കൊള്ളിക്കാനാവുമോ എന്നുപോലും നോക്കാതെയാണ് തീരുമാനം. ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിരിക്കുന്നത്.
ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് സാധാരണക്കാരായ പലരും. ഈഘട്ടത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. ഒരുദിവസം കൊണ്ട് ജനജീവിതം പ്രതിസന്ധിയിലാക്കിയ ഭ്രാന്തന്‍ നടപടിയാണിത്. തുഗ്ലക് തീരുമാനമാണ് പ്രധാനമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് ഈ അവസ്ഥ. മാത്രമല്ല, ഈ തീരുമാനം സമ്പദ്ഘടനയെ വലിയ തകരാറിലാക്കും. മൂന്നുമാസം പ്രതിസന്ധിയിലായിരിക്കുന്ന രാജ്യം കരകയറാന്‍ മൂന്നുവര്‍ഷമോ അതിലേറെയോ സമയമെടുക്കും. ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുന്ന അവസരത്തില്‍ ഈ പ്രതിസന്ധി എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day