|    Dec 5 Mon, 2016 10:05 pm
FLASH NEWS

നടപടി പിന്‍വലിക്കണം: മമത

Published : 10th November 2016 | Posted By: SMR

കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനെതിരേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടിമൂലം സമ്പൂര്‍ണ കുഴപ്പമാണ് സംജാതമായിരിക്കുന്നത്. റോഡുകളും വിപണികളും അടഞ്ഞു. രോഗികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവുന്നില്ല. എല്ലായിടത്തും കുഴപ്പമാണ്. മമത പ്രസ്താവനയില്‍ പറഞ്ഞു. പാവങ്ങളില്‍ പാവങ്ങളും ഇടത്തരക്കാരും കരയുകയാണ്. വന്‍തോതില്‍ കള്ളപ്പണം പൂഴ്ത്തിവച്ചവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അഖിലേന്ത്യാ പണിമുടക്കിന് സമാനമാണ്. അതിനാല്‍ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. ആദ്യം കര്‍മപദ്ധതി ആവിഷ്‌കരിച്ചതിന് ശേഷമായിരിക്കണം നടപ്പാക്കേണ്ടത്. അവര്‍ പറഞ്ഞു. വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിലെ പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മോദിസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് മമത നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day