|    Dec 9 Fri, 2016 1:11 pm

നടപടിക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചത് ആറുമാസം മുമ്പ്

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത് ആറുമാസം മുമ്പ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാതെ സര്‍ക്കാര്‍ സൂക്ഷിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആറു മാസം മുമ്പ് അതിനായുള്ള നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം റിസര്‍വ് ബാങ്കിനുനല്‍കി. 500ന്റെയും 1000ത്തിന്റെയും 23 ശതലക്ഷം നോട്ടുകളാണു രാജ്യത്തുള്ളത്. രഹസ്യം പുറത്താവാതിരിക്കാന്‍ മന്ത്രിസഭയിലെ മറ്റംഗങ്ങളെപ്പോലും ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇക്കാര്യം പ്രഖ്യാപിക്കുന്നതിന് അല്‍പം മുമ്പാണ് മറ്റു മന്ത്രിമാരും ഇതറിയുന്നത്.
പുതിയ നോട്ടുകള്‍ അച്ചടിക്കുന്ന കാര്യവും അതീവ രഹസ്യമാക്കി വച്ചു. സുരക്ഷയ്ക്കായി ബജറ്റ് അച്ചടിക്കുന്ന അതേ പ്രസ്സിലാണ് നോട്ടുകള്‍ അച്ചടിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day