|    Dec 6 Tue, 2016 5:32 pm
FLASH NEWS

നടക്കാവില്‍ റോഡ് വീതി കൂട്ടാന്‍ ഇന്നുമുതല്‍ നിരാഹാരസമരം

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന കിഴക്കെ നടക്കാവില്‍ സ്ഥലമേറ്റെടുത്ത് റോഡിനു വീതി കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു.നടക്കാവ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പൊതുപ്രവര്‍ത്തകരായ കെ പി വിജയകുമാര്‍, പി എം പ്രേമരാജന്‍ എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. കിഴക്കെ നടക്കാവില്‍ വയനാട് റോഡില്‍ ബസ് സ്‌റ്റോപ്പിന് മുന്‍വശത്താണ് സമരപന്തല്‍. നാളെ രാവിലെ ഒമ്പതു മുതല്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ അനുഭാവ നിരാഹാര സത്യഗ്രഹം സംഘടിപ്പിക്കും. ഈ മാസം മുന്നിന് റോഡ് ഉപരോധിക്കും. നിരാഹാര സമരം വിജയിപ്പിക്കുന്നതിന് ഡോ. എ അച്യുതന്‍ (ചെയര്‍മാന്‍) പാവു വര്‍ഗീസ് (വൈസ് ചെയര്‍മാന്‍) അഡ്വ. എ കെ ജയകുമാര്‍ (കണ്‍വീനര്‍) സത്യന്‍ മൂത്തയില്‍ (ജോ. കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി സമരസഹായകമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് പ്രസിഡന്റുമായ പി വി രാജഗോപാല്‍ നാളെ സമരപന്തലില്‍ എത്തിച്ചേരും. നടക്കാവ് ഭാഗം വീതി കൂട്ടുന്നതിന് കഴിഞ്ഞ 18 വര്‍ഷമായി നിരന്തരം ജനകീയ സമരങ്ങള്‍ നടക്കുകയാണ്. മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലം നടക്കാവാണ്. കഴിഞ്ഞ രണ്ടര മാസത്തിനകം ഒരു വിദ്യാര്‍ഥി ഉള്‍പ്പടെ മൂന്നുപേര്‍ റോഡപകടങ്ങളില്‍ മരിച്ചു. ഡോ. എംജിഎസ് നാരായണന്റെ നേതൃത്വത്തില്‍ 2015 ഒക്ടോബര്‍ രണ്ടിന് നടക്കാവില്‍ നിരാഹാര സമരം സംഘടിപ്പിച്ചു. വിദ്യാര്‍ഥി മരിച്ചതില്‍ പ്രകോപിതരായ നാട്ടുകാര്‍ നടക്കാവില്‍ അര മണിക്കൂര്‍ റോഡ് ഉപരോധിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് നടക്കാവില്‍ സൂചന നിരാഹാരം നടത്തി. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് ഒക്ടോബര്‍ അഞ്ചിന് സൂചന നിരാഹാര സമരവും ഇന്ന് അനിശ്ചിതകാല നിരാഹാര സമരവും നടത്തുമെന്ന് അറിയിച്ചുകൊണ്ട് ഒരു മാസം മുമ്പ് നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day