|    Dec 9 Fri, 2016 9:22 am
FLASH NEWS

നജീബിന്റെ തിരോധാനം: പോലിസ്-ബിജെപി ഒത്തുകളി അവസാനിപ്പിക്കണം- എസ്ഡിപിഐ

Published : 28th October 2016 | Posted By: SMR

SDPI-mirror

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിനെക്കുറിച്ചുള്ള അന്വേഷണം ബിജെപി അട്ടിമറിക്കുകയാണെന്നും പോലിസ്-ബിജെപി ഒത്തുകളി അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍, ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രാദേശിക തലങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്താന്‍ എസ്ഡിപിഐ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ഈ മാസം 14ന് കാണാതായ നജീബിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പത്തംഗ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ടതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയെങ്കിലും ഇത് അന്വേഷിക്കാന്‍ പോലിസ് തയ്യാറാകുന്നില്ല. നജീബിനെ മര്‍ദിച്ചവര്‍ യൂനിവേഴ്‌സിറ്റിയില്‍ സൈ്വരവിഹാരം നടത്തുന്നതായി ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് രോഹിത് പാണ്ഡേ ആരോപിച്ചിരുന്നു.
ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലിസ് തയ്യാറാവാത്തതിനു പിന്നില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടലാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. തുളസീധരന്‍ പള്ളിക്കല്‍, എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായീല്‍, അഡ്വ. കെ എം അഷ്‌റഫ്, പി അബ്ദുല്‍ ഹമീദ്, നാസറുദ്ദീന്‍ എളമരം, യഹ്‌യ തങ്ങള്‍, റോയി അറക്കല്‍, പി കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 227 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day