|    Dec 6 Tue, 2016 2:08 am
FLASH NEWS

നജീബിന്റെ തിരോധാനം:സിബിഐ അന്വേഷിക്കണമെന്ന് മാതാവ്

Published : 7th November 2016 | Posted By: mi.ptk

jnu-najeeb

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം സിബിഐ
ഏറ്റെടുക്കണമെന്ന് മാതാവ് ഫാത്തിമ നഫീസ്. മകന്‍ തിരിച്ച് വരണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൊലീസിന് അത് കഴിയുന്നില്ലെങ്കില്‍ ദയവായി കേസ് സി.ബി.ഐക്ക് വിടണമെന്നും ഫാത്തിമ നഫീസ് മാധ്യമങ്ങളോട് പറഞ്ഞു.

മകനെ കണ്ടെത്തണമെന്ന ആവശ്യവുമായാണ്   കഴിഞ്ഞ ദിവസം ഇന്ത്യാ ഗേറ്റിനുസമീപം പ്രതിഷേധിച്ചത്. എന്നാല്‍ പൊലീസ് തങ്ങളെ ബലം പ്രയോഗിച്ച് അവിടെനിന്ന് നീക്കം ചെയ്തുവെന്നും ഫാത്തിമ പറഞ്ഞു.

കേസ് അന്വേഷിക്കുന്നതില്‍ ഡല്‍ഹി പൊലീസ് തുടരുന്ന ഉദാസീനതക്കെതിരെ കഴിഞ്ഞ ദിവസം ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ത്യാ ഗേറ്റിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നജീബിന്റെ മാതാവും സഹോദരിയും വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. പരിപാടിക്കിടെ നജീബിന്റെ
മാതാവിനെ ബലം പ്രയോഗിച്ച് പൊലീസ് വലിച്ചിഴക്കുകയും കസ്റ്റിഡിയിലെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 15നാണ്എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ നജീബിനെ കാമ്പസില്‍ നിന്ന് കാണാതായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 267 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day