|    Dec 9 Fri, 2016 9:18 am
FLASH NEWS

നജീബിനെ ചോദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു: കാംപസ് ഫ്രണ്ട്

Published : 14th November 2016 | Posted By: SMR

ആറ്റിങ്ങല്‍: ജെഎന്‍യു സര്‍വകലാശാലയില്‍ നിന്നും കാണാതായ നജീബ് എന്ന  വിദ്യാര്‍ഥിക്കുവേണ്ടി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന പ്രവണതയാണ് രാജ്യത്ത് ഭരണകൂടം നടപ്പിലാക്കുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്. അനീതി നിയമമാകുമ്പോള്‍ നീതിയുടെ പക്ഷംചേരുക എന്ന മദ്രാവാക്യമുയര്‍ത്തി ആറ്റിങ്ങലില്‍ സംഘടിപ്പിച്ച ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടത്തന്ന വിദ്യാര്‍ഥികളോടും നജീബിന്റെ കുടുംബത്തോടും യുദ്ധസമാനമായ സമീപനമാണ് കേന്ദ്രഗവണ്‍മെന്റും അവരുടെ കളിപ്പാവയായ സര്‍വകലാശാലാ അധികൃതരും നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ വല്‍ക്കരണത്തിനെതിരെ സര്‍ഗ്ഗാത്മക നവചിന്തകളേയും സമരങ്ങളേയും മുളയിലേ നുള്ളാനുള്ള ഫാഷിസ്റ്റ് അജണ്ടയാണ് കേന്ദ്രം നടത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജില്ലയിലെ എബിവിപി കെഎസ്‌യു അവിശുദ്ധ കൂട്ടുകെട്ട് ഏറെ ആശങ്കയുണര്‍ത്തുന്നതാണെന്നും മതേതര വിദ്യാര്‍ഥി സമൂഹം ഇതിനെ കരുതിയിരിക്കണമെന്നും കാംപസ്ഫ്രണ്ട്  ജില്ലാ പ്രസിഡന്റ് അനീഫ് നാസര്‍ പറഞ്ഞു.  ഏരിയാ ഭാരവാഹികളായി ജസീം കല്ലമ്പലം(പ്രസിഡന്റ്), അഫ്‌സല്‍ നാസര്‍(ജനറല്‍ സെക്രട്ടറി), സെയ്ദലി(വൈസ് പ്രസിഡന്റ്), ആരിഫ് (ജോയിന്റ് സെക്രട്ടറി), അനസ് തലവിള(ട്രഷറര്‍) എന്നിവരേയും ആദില്‍ഷാ കിളിമാനൂര്‍, സുധീര്‍ സജീദ് പള്ളിക്കല്‍, തല്‍ഹത്ത് നഗരൂര്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നാലിന് വര്‍ക്കല റോഡില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. കരവാരം പഞ്ചായത്ത് മെംബര്‍ ഗഫൂര്‍മൗലവി, പോപുലര്‍ ഫ്രണ്ട് ആറ്റിങ്ങല്‍ ഡിവിഷന്‍ സെക്രട്ടറി നിസാര്‍കുട്ടി,  ജില്ലാ കമ്മിറ്റിയംഗംങ്ങളായ അംജദ്, സജീര്‍ കല്ലമ്പലം, അഫ്‌സല്‍ നാസര്‍, അനസ് തലവിള സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day