|    Dec 10 Sat, 2016 2:42 am
FLASH NEWS

നഗ്രോട്ടയില്‍ സൈനിക ക്യാംപിന് നേരെ ആക്രമണം;നാല് അക്രമികളെ വധിച്ചു

Published : 29th November 2016 | Posted By: mi.ptk

nagrota-army

ശ്രീനഗര്‍: കാശ്മീരിലെ നഗ്രോട്ട സൈനിക ക്യാംപ് അക്രമിച്ച നാല് അക്രമികളെ സൈന്യം വധിച്ചു.ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം അക്രമികളെ വധിച്ചത്.
ജമ്മുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോട്ടയിലെ സൈനിക ക്യാംപിലേക്ക് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടു കൂടി അക്രമികള്‍  ഗ്രനേഡ് എറിയുകയായിരുന്നു.
ആര്‍മിയുടെ 16 കോര്‍പ്പിന്റെ ആസ്ഥാനമാണ് നഗ്രോട്ട. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്യാംപിന് സമീപത്തെ സ്‌കൂളുകള്‍ അടക്കുകയും ദേശീയ പാതയിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day