|    Oct 28 Fri, 2016 2:18 am
FLASH NEWS

നഗ്നമായ മാറിടങ്ങളോ രാജ്യത്തിന്റെ പ്രതീകം ? ഫ്രാന്‍സില്‍ വിവാദം മുറുകുന്നു

Published : 31st August 2016 | Posted By: G.A.G
marianne-reduced

യൂജീന്‍ ദെലാഖ്വെ വരച്ച സ്വാതന്ത്ര്യം ജനങ്ങളെ നയിക്കുന്നു എന്ന എണ്ണച്ഛായ ചിത്രത്തിലെ മാറിടം അനാവൃതമായ മാരിയന്‍.( ‘ലിബര്‍ട്ടി ലീഡിംഗ് ദി പീപ്പിള്‍’ കടപ്പാട്: വിക്കി മീഡിയ കോമണ്‍സ്)

പാരിസ് : നഗ്നമായ മാറിടങ്ങളാണ്, ശിരോവസ്ത്രമല്ല ഫ്രാന്‍സിന്റെ പ്രതീകമെന്ന ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സിന്റെ പ്രസ്താവനയെച്ചൊല്ലി ഫ്രാന്‍സില്‍ പുതിയ വിവാദം. ഫ്രഞ്ച് ദേശീയതയുടെ ചിഹ്നമായ മാരിയന്റെ നഗ്നമായ മാറിടമാണ് ഫ്രാന്‍സിന്റെ പ്രതീകമെന്നാണ് വാള്‍സിന്റെ പ്രഖ്്യാപനം. ഫ്രാന്‍സിലെ ബുര്‍ക്കിനി നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നടത്തിയ ഈ പരാമര്‍ശവും വിവാദമാവുന്നത്. മുസ്ലീംകളുടെ ശിരോവസ്ത്രവും ദേഹം മറയ്ക്കുന്ന വസ്്ത്രധാരണവും പ്രശ്‌നമാണെന്നും നഗ്നതയാണ് ഫ്രാന്‍സിന്റെ മുഖമുദ്രയെന്നുമുള്ള വാള്‍സിന്റെ നിലപാടിനെതിരെ രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബുര്‍ക്കിനി നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഒരു മന്ത്രിയെ വാള്‍സ് വിമര്‍ശിച്ചതും വിവാദമായിരുന്നു.
‘ജനങ്ങളെ മുലയൂട്ടുന്നതിനാലാണ് മാരിയന്റെ മാറുകള്‍ നഗ്നമാകുന്നത്. അവര്‍ സ്വതന്ത്രയാണ്. അതാണ് റിപബ്ലിക് !’ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് വാള്‍സ് പറഞ്ഞു.
ഫ്രഞ്ച് റിപബ്ലികിന്റെ ദേശീയ ചിഹ്നമാണ് മാരിയന്‍ (Marianne).സ്വാതന്ത്ര്യവും ദേശീയതയും പ്രതിനിധാനം ചെയ്യുന്ന ഒരു സ്ത്രീ രൂപമാണിത്. സ്വാതന്ത്ര്യത്തിന്റെ ദേവതയായും ‘മാരിയന്‍’വ്യാഖ്യാനിക്കപ്പെടുന്നു.1792 ല്‍ ചേര്‍ന്ന ഫ്രാന്‍സിന്റെ ദേശീയ കണ്‍വെന്‍ഷനാണ് ഇത് ദേശീയ അടയാളമാക്കാന്‍ തീരുമാനിച്ചത്. യൂജീന്‍ ദെലാഖ്വെ എന്ന ചിത്രകാരന്‍ വരച്ച സ്വാതന്ത്ര്യം ജനങ്ങളെ നയിക്കുന്നു എന്ന എണ്ണച്ഛായ ചിത്രത്തിലെ മാറിടം അനാവൃതമായ മാരിയന്‍ ഏറെ പ്രശസ്തമാണ്.

marian-web

ഫ്രഞ്ച് സെനറ്റിന്റെ ആസ്ഥാനമായ ലക്‌സംബര്‍ഗ് കൊട്ടാരത്തിന്റെ ഇടനാഴിയില്‍ സ്ഥാപി്ച്ചിരിക്കുന്ന മാറു മറച്ച മാരിയന്‍ശില്‍പം

മാരിയനെക്കുറിച്ചുള്ള വാള്‍സിന്റെ വ്യാഖ്യാനത്തിന് ചരിത്രപരമായ പിശകുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗ്നമായ മാറിടങ്ങളോടെയുള്ള മാരിയന്‍ ദെലാഖ്വെയുടെ ചിത്രം മാത്രമാണ്. 1792 ല്‍ നാഷണല്‍ കൗണ്‍സില്‍ ദേശീയ ചിഹ്നമായി അംഗീകരിച്ച മാരിയന്‍ നഗ്നയല്ല. നഗ്നയായ മാരിയന്റെ ചിത്രം 1830 ലാണ് ദെലാഖ്വെ വരച്ചത്. മാരിയന്റെ ന്ഗ്നമാറിടങ്ങളെ പുകഴ്ത്തുന്ന വാള്‍സിന്റെ നിലപാട് സ്ത്രീകളെക്കുറിച്ച്് ശോചനീയമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ചില ഫ്രഞ്ച് രാഷ്ട്രീയക്കാരുടേതാണെന്ന് ഗ്രീന്‍പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ സെസിലെ ദഫ്‌ലോ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,748 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day