|    Dec 8 Thu, 2016 1:42 am
FLASH NEWS

നഗരസഭ ക്രിമറ്റോറിയം മാലിന്യകേന്ദ്രമായി

Published : 30th November 2016 | Posted By: SMR

ചേര്‍ത്തല: നഗരസഭ  ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ക്രിമറ്റോറിയം മാലിന്യക്കൂമ്പാരമായി.  ചേര്‍ത്തല നഗരസഭയുടെ ഗ്യാസ് ക്രിമറ്റോറിയമാണ്  മാലിന്യ നിക്ഷേപ കേന്ദ്രമാക്കി അധികൃതര്‍ മാറ്റിയത്.  ദേശീയപാതയോരത്ത് മരുത്തോര്‍വട്ടം ആനതറവെളി പൊതു സ്മശനത്താണ് നഗരസഭ നിര്‍മിച്ച ഗ്യാസ് ക്രിമറ്റോറിയം സ്ഥിതിചെയ്യുന്നത്.  നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ തള്ളുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത ക്രിമറ്റോറിയത്തിനുള്ളിലും പുറത്തും  മാലിന്യങ്ങള്‍  നിക്ഷേപിച്ചിരിക്കുകയാണ്.  അഴുകുന്നവ കുഴിച്ചിടുകയും അല്ലാത്തവ ചാക്കുകളിലായും കുട്ടിയിട്ടിരിക്കുകയുമാണ്. 2007ല്‍ 17 ലക്ഷം രൂപ മുടക്കിയാണ് നഗരസഭ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിച്ചത്. എട്ടു ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള സംസ്‌കരണ സംവിധാനമുള്ള ഇവിടെ കെട്ടിടവും മൃതദേഹം സംസ്‌കരിക്കുന്ന ഉപകരണങ്ങളും വര്‍ഷങ്ങളായി ഉപയോഗിക്കാതെ  തുരുമ്പെടുത്തു നശിക്കുകയാണ്.   വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു മൃതദേഹം പോലും ഇവിടെ സംസ്‌ക്കരിച്ചിട്ടില്ല. വേണ്ട മുന്നൊരുക്കം നടത്താതെയാണ് തിടുക്കത്തില്‍ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചതെന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. ഇരു മുന്നണികളുടെ ഭരണകാലത്തും  മാലിന്യം നിക്ഷേപിക്കാന്‍ നിരവധി സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്ന് ഒഴിവാക്കേണ്ടിവന്നിരുന്നു. തുടര്‍ന്നാണ് ഇവിടെ നിക്ഷേപിക്കാന്‍ തുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day