|    Dec 3 Sat, 2016 3:45 am
FLASH NEWS

നഗരസഭാ ഓഫിസില്‍ ബഹളം: ജനപ്രതിനിധികള്‍ ഇടപെട്ടില്ല

Published : 16th November 2016 | Posted By: SMR

തിരൂരങ്ങാടി: ദിവസങ്ങളായി നോട്ട് മാറുന്നതിനും മറ്റും നെട്ടോട്ടമോടി ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് ദുരിതത്തിലായിരിക്കെയാണ് റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ പേര് ഉള്‍പ്പെടാത്തതിനാല്‍ അപേക്ഷ നല്‍കിയവര്‍ ഹിയറിങിനായി തിരൂരങ്ങാടി നഗരസഭാ ഓഫിസിലെത്തിയത്. നൂറുകണക്കിന് റേഷന്‍ ഗുണഭോക്താക്കള്‍ ഒരേ ദിവസമെത്തി ടോക്കണ്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബഹളമായി. നേരത്തെ സപ്ലൈ ഓഫിസില്‍ നിന്നും 15 ാം തിയ്യതിയാണ് ഹിയറിങിനായി ദിവസം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നഗരസഭയിലെത്തിച്ച അപേക്ഷകളും പരിഗണിച്ച്  ഇവ പുനക്രമീകരിച്ചിരുന്നു. സപ്ലൈ ഓഫിസില്‍ നിന്നും തിയ്യതി ലഭിച്ചവരും പിന്നീട് വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയ തിയ്യതി ലഭിച്ചവരും ഒരുമിച്ചെത്തിയതാണ് വിനയായത്. കൂടുതല്‍ പേരെത്തി ടോക്കണ്‍ ലഭിക്കാതായതോടെ ആളുകള്‍ ബഹളം വച്ചു. പിന്നീട് വന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കുകയായിരുന്നു. പ്രായമായവരടക്കം കൂടുതല്‍ പേരെത്തി ഓഫിസിനു മുമ്പില്‍ ഏറെ നേരം ബഹളമായിട്ടും നഗരസഭാ കൗണ്‍സിലര്‍മാരോ, മറ്റ് ജീവനക്കാരോ പ്രശ്‌നം പരിഹരിക്കാന്‍ എത്താതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കി. ഒരുഭാഗത്ത് ജനങ്ങള്‍ നോട്ടു മാറ്റുന്നതിനായി ബാങ്കുകള്‍ക്ക് മുമ്പില്‍ പകലന്തിയോളം ക്യൂനിന്ന് കഷ്ടപ്പെടുമ്പോള്‍ റേഷന്‍കാര്‍ഡ് ഹിയറിങിനായി ഓഫിസിലെത്തി ഏറെ നേരം വരി നിന്നിട്ടും ടോക്കണ്‍ ലഭിക്കാതെ ബഹളം വെച്ചപ്പോഴും നഗരസഭാ അധികൃതര്‍ കണ്ടമട്ടില്ല. വീട് കത്തുമ്പോള്‍ വാഴവെട്ടുന്നു എന്ന് പറഞ്ഞത് പോലെ ജനങ്ങള്‍ രാപകലില്ലാതെ നെട്ടോട്ടമോടുമ്പോള്‍ ചായയും കുടിച്ച് നഗരസഭയില്‍ കേരളോല്‍സവം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു ജനപ്രതിനിധികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day