|    Oct 28 Fri, 2016 8:03 am
FLASH NEWS

നഗരസഭയില്‍ ചെയര്‍മാന്റെ ഏകാധിപത്യ ഭരണത്തിനെതിരേ യുഡിഎഫ്

Published : 23rd August 2016 | Posted By: SMR

കാഞ്ഞങ്ങാട്: നഗരസഭാ കൗ ണ്‍സിലില്‍ ആലോചിക്കാതെ ചെയര്‍മാന്‍ ഏകപക്ഷീയമായി ഭരണം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി. കൗണ്‍സിലില്‍ പോലും ആലോചിക്കാതെ പല കാര്യങ്ങളും പ്രഖ്യാപിക്കുന്ന തിരക്കിലാണ് ചെയര്‍മാനെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഫണ്ട് പോലും എവിടെ നിന്നാണെന്ന് വ്യക്തമാക്കാതെ റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് ഒന്നര കോടി രൂപയെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചത് കയ്യടി നേടാനാണ്. മല്‍സ്യ മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തി അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇക്കാര്യം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെ അറിയിച്ചിട്ടുമില്ല.
2016-17 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭം മുതല്‍ തന്നെ തികച്ചും ഏകപക്ഷീയമായും ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് ചെയര്‍മാന്‍ സ്വീകരിച്ച് വരുന്നതെന്നും സ്റ്റാന്റിങ് കമ്മിറ്റികളേയും സ്റ്റിയറിങ് കമ്മിറ്റികളേയും നോക്കുകുത്തിയാക്കുകയാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. നഗരസഭയിലെ വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളും വാര്‍ഡ് തല പ്രതിനിധികളും മാത്രം സംബന്ധിക്കേണ്ട വികസന സെമിനാറിനെ ഒരു ആള്‍ക്കൂട്ടമാക്കി മാറ്റി പദ്ധതി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ചെയര്‍മാന്‍ നടത്തിയത്.
കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും യുഡിഎഫിന്റെ കാലത്ത് ആരംഭിച്ച മുനിസിപ്പല്‍ കെട്ടിടം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നതിനോ അലാമിപ്പള്ളി ബസ് സ്റ്റാന്റിന്റെ വൈദ്യുതീകരണം നടത്താനോ നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭയില്‍ ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരമാണ് ഭരണം നടത്തുന്നത്. നഗരസഭയിലെ പ്രവര്‍ത്തനങ്ങളെ ചര്‍ച്ച ചെയ്യേണ്ട മാസാന്ത കൗണ്‍സില്‍ വിളിക്കാനും ചെയര്‍മാന് മടിയാണ്. കഴിഞ്ഞ മാസം കൗണ്‍സില്‍ യോഗം വിളിച്ചിട്ടില്ല.
കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ജനകീയ കൗണ്‍സില്‍ രുപീകൃതമായ 1988 മുതല്‍ നാളിതുവരെ മാറി മാറി നിലവിലുണ്ടായിരുന്ന ഭരണ നേതൃത്വങ്ങള്‍ വികസന കാര്യങ്ങളില്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാറില്ല. യുഡിഎഫ് എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിരുന്നു.
കഴിഞ്ഞ കാലത്തെ യുഡിഎഫ് നഗരസഭ ഭരണകാലത്ത് ഓഡിറ്റ് റിപോര്‍ട്ടില്‍ 177 ലക്ഷം രൂപ ലാപ്‌സായി എന്ന് തരത്തില്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനം പറഞ്ഞ കാര്യത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ യുഡിഎഫ് തയ്യാറാണ്. കുടാതെ യുഡിഎഫ് ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പദ്ധതി വിഹിതത്തിന്റെ 80 ശതമാനത്തില്‍ കുടുതല്‍ ചിലവഴിച്ചതായി പദ്ധതി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ വെറും വായാടിത്തമല്ലാതെ ഒരു പ്രവര്‍ത്തനവും ചെയര്‍മാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ സ്റ്റാന്റിങ് ചെയര്‍മാന്‍ എം പി ജാഫര്‍, കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, വി വി ബാലകൃഷ്ണന്‍, അസൈനാര്‍ കല്ലൂരാവി, അബ്ദുര്‍റസാഖ് തായിലക്കണ്ടി, ടി കെ ഇബ്രാഹിം, എച്ച് റംഷീദ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day