|    Dec 10 Sat, 2016 10:28 am

നഗരസഭയിലെ വിവിധ പദ്ധതികള്‍ക്ക് പിന്നില്‍ കോടികളുടെ ക്രമക്കേട്

Published : 25th October 2016 | Posted By: SMR

പൊന്നാനി: കഴിഞ്ഞ ഭരണ കാലയളവില്‍ പൊന്നാനി നഗരസഭയില്‍ നടത്തിയ വിവിധ വികസന പ്രവൃത്തികള്‍ക്ക് പിന്നില്‍ കോടികളുടെ ക്രമക്കേടുകള്‍ ഉണ്ടെന്നു കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി വിശദമായ അന്വേഷണത്തിനു വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ അന്വേഷണത്തിന് നഗരസഭ നിയമിച്ചിട്ടുണ്ട്.ഇതു പ്രകാരം ക്രമക്കേടുകള്‍ കണ്ടെത്തുന്ന പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു. കഴിഞ്ഞ ദിവസം ആളുകള്‍ യാത്ര ചെയ്യുന്നതിനിടെ നടപ്പാലം തകര്‍ന്ന് വീണിരുന്നു. ഈ പാലം ടെന്‍ഡര്‍ വിളിക്കാതെയാണ് നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയും ടെന്‍ഡര്‍ വിളിക്കാതെയുമാണു നടന്നിട്ടുള്ളത്. ഇത്തരത്തില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായാണ് ഇപ്പോഴത്തെ ഭരണസമിതി പറയുന്നത്.വിവാദ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് നേതൃത്വം കൊടുത്തവരെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day