|    Dec 11 Sun, 2016 7:18 pm
FLASH NEWS

നഗരത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ബസ് ജീവനക്കാരും ഏറ്റുമുട്ടി

Published : 4th November 2016 | Posted By: SMR

ആലപ്പുഴ: നഗരമധ്യത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും സ്വകാര്യ ബസ് ജീവനക്കാരും ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ സ്വകാര്യബസ്സില്‍ കയറ്റാത്ത ജീവനക്കാരുടെ നടപടിക്കെതിരേ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. അക്രമണത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഇന്നലെ വൈകീട്ട് മൂന്നുമുതല്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കി.കലക്ടറേറ്റിനു സമീപം ബസ് തടഞ്ഞതിനെ ചോദ്യം ചെയ്ത ബസ് ജീവനക്കാരനെ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഒരു ബസ് ജീവനക്കാരനും പരിക്കേറ്റു. മണ്ണഞ്ചേരി- കടപ്പുറം- ഇരട്ടക്കുളങ്ങര സര്‍വീസ് നടത്തുന്ന സഹാറ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന് ആരോപിച്ച എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിുന്നു.പരിക്കേറ്റ ബസ്ജീവനക്കാരന്‍ നിയാസ് പോലിസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പോലിസുകാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി യാസിം, പ്രസിഡന്റ് രാഹുല്‍, ജില്ലാ കമ്മിറ്റി അംഗം വിഘ്‌നേഷ്, ലോക്കല്‍ കമ്മിറ്റി അംഗം അന്‍സില്‍, ഏരിയാ വൈസ്പ്രസിഡന്റ് മുബാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക