|    Dec 9 Fri, 2016 3:09 pm
FLASH NEWS

നഗരത്തിലെ ഗതാഗതക്കുരുക്ക്; യോഗം 26ന്

Published : 24th November 2016 | Posted By: SMR

കാസര്‍കോട്: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരി-വ്യവസായി പ്രതിനിധികളുടെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും യോഗം 26ന് വൈകിട്ട് മൂന്നിന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍കോട് നഗരത്തെ വീ ര്‍പ്പുമുട്ടിക്കുന്ന തരത്തില്‍ നിലവിലുള്ള ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന് നേരത്തെ ചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. യോഗതീരുമാന പ്രകാരം നഗരത്തിലെ ട്രാഫിക് സംബന്ധമായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പ്രായോഗിക പരിഹാരം കണ്ടെത്തുന്നതിനും ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നഗരത്തില്‍ പരിശോധനയും ഗതാഗത സര്‍വെയും നടത്തിയിരുന്നു.അനധികൃതമായ പാര്‍ക്കിങ്, നഗരത്തിലെ ബസ്സുകളുടെ സര്‍ക്കുലേഷന്‍, വാഹനപ്പെരുപ്പം, കച്ചവടക്കാരുടെയും വഴിയോരക്കച്ചവടക്കാരുടെയും റോഡ് കയ്യേറിയുള്ള കച്ചവടം തുടങ്ങിയവയാണ് ഗതാഗതകുരുക്കിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day