|    Dec 10 Sat, 2016 2:46 am
FLASH NEWS

നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ സ്‌ക്വാഡുകളിറങ്ങുന്നു

Published : 14th November 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ ടൗണ്‍പ്ലാനിങ് സ്‌ക്വാഡുകളിറങ്ങും.  മെയിന്‍ ഓഫിസിനു പുറമേ സോണല്‍ അടിസ്ഥാനത്തിലും സ്‌ക്വാഡുകളുണ്ടാക്കാനാണ് ആലോചന. പൊളിച്ചുമാറ്റാന്‍ അനുമതി നല്‍കിയ കെട്ടിടങ്ങളുടെ പട്ടികയും ശേഖരിക്കുന്നുണ്ട്. ഇവയ്ക്ക് മേല്‍ ഉടനടി നടപടി വേണമെന്നാണ് ആവശ്യം. നാളെ ചേരുന്ന കമ്മിറ്റിയില്‍ ഈ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.അനധികൃതനിര്‍മാണങ്ങള്‍ തടയുന്നതിനോ പൊളിച്ചുമാറ്റുന്നതിനോ ആവശ്യമെങ്കില്‍ പോലിസിന്റെ സഹായം തേടും. പോലിസിന്റെ സഹായം തേടിക്കൊണ്ടുള്ള കത്ത് ഇതുവരെ നല്‍കിയിരുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു. ഈ അധികാരം ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കാനാണ് ആലോചന. ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ടൗണ്‍ പ്ലാനിങ് സ്‌ക്വാഡിന് പരാതികള്‍ സ്വീകരിക്കുന്നതിന് മൊബൈല്‍ നമ്പര്‍ നല്‍കും. അവധി ദിവസങ്ങളിലും വിപുലമായ സ്‌ക്വാഡ് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇപ്പോള്‍ അവധി ദിവസങ്ങളില്‍ ആകെയുണ്ടാകുക ഒരു സ്‌ക്വാഡ് ആയിരിക്കും. ഈ സ്‌ക്വാഡ് തന്നെയാണ് വിഴിഞ്ഞം മുതല്‍ കഴക്കൂട്ടം വരെയുള്ള അനധികൃതനിര്‍മാണങ്ങള്‍ക്ക് മേലുള്ള നടപടിയെടുക്കാനുള്ളത്. കെട്ടിടനിര്‍മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികളെല്ലാം പരിഹരിക്കണമെന്ന് മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വണ്‍ഡേ പെര്‍മിറ്റിനുള്ള അപേക്ഷ ലഭിച്ചാല്‍ അന്നുതന്നെ കൊടുക്കണം. സാധാരണ പെര്‍മിറ്റ് പത്ത് ദിവസത്തിനുള്ളില്‍ നല്‍കിയിരിക്കണം. ഇല്ലെങ്കില്‍ അപേക്ഷകന് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് കൊടുത്തിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമമാണ് കോര്‍പ്പറേഷന് പ്രതിബന്ധമായി നില്‍ക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day