|    Dec 10 Sat, 2016 2:42 am
FLASH NEWS

ധര്‍ണക്കിടെ സ്ത്രീകളുടെ ഫോട്ടോ എടുത്ത എസ്‌ഐക്കെതിരേ പരാതി

Published : 15th November 2016 | Posted By: SMR

പറവൂര്‍: കേരള മഹിളാസംഘം ധര്‍ണക്കിടെ സ്ത്രീകളുടെ ഫോട്ടോ എടുത്ത എസ്‌ഐക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് മഹിളാ പ്രവര്‍ത്തകര്‍ ഉന്നത പോലിസ് അധികാരികള്‍ക്കും പോലിസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതു ഹോബിയാക്കിയിട്ടുള്ള വരാപ്പുഴ സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഷാരോണിനെതിരേയാണ് ആലുവ റൂറല്‍ എസ്പിക്കും തിരുവനന്തപുരം പോലിസ് കംപ്ലയിന്റ് അതോറിറ്റി അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുള്ളത്. ധര്‍ണ നടത്തിയ സ്ത്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ധര്‍ണയിലിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തോടെയും ഓരോ സ്ത്രീകളുടെയും ഫോട്ടോകള്‍ എസ്‌ഐ ഷാരോണ്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് എസ്‌ഐ ഷാരോണ്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതായി മഹിളാസംഘം പ്രവര്‍ത്തകര്‍ ആശങ്കപെടുന്നതായും മണ്ഡലം സെക്രട്ടറി രമശിവശങ്കരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എസ് ശ്രീകുമാരി, ലതിക പി രാജു, പി എ ചന്ദ്രിക, മീനസുരേഷ്, മജുമോള്‍ സക്കീര്‍ എന്നിവരടങ്ങുന്നവരുടെ നേതൃത്വത്തിലാണ് പരാതിനല്‍കിയത്. നിയമപരമായും സമാധാനപരമായും നടത്തിയ ധര്‍ണ എസ്‌ഐ കാമറിയില്‍ പകര്‍ത്തുന്നത് സ്ത്രീകള്‍ ചോദ്യംചെയ്തിരുന്നു. ഇതോടെ മഹിളാസംഘം പ്രവര്‍ത്തകരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി നേതാക്കള്‍ പറഞ്ഞു. നിരപരാധിയായ വയോവൃദ്ധയെ പോലിസ് അന്വേഷണത്തിലെ പിഴവുമൂലം മോഷ്ടാവെന്നു മുദ്രകുത്തിയ എഴുപതുകാരിയായ വരാപ്പുഴ ചിറയ്ക്കകം ഭഗവതിപറമ്പ് രാധയോട് പ്രായമായ സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ മനുഷ്യത്വമില്ലാത്ത നിലപാട് സ്വീകരിച്ച കടയുടമയ്ക്കും പോലിസിനും എതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹിളാ സംഘം വരാപ്പുഴ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തിയത്. സംസ്ഥാന സെക്രട്ടറി കമല സദാനന്ദന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലതിക പി രാജു, അധ്യക്ഷതവഹിച്ചു. സെക്രട്ടറി രമശിവശങ്കരന്‍, എസ് ശ്രീകുമാരി, മീന സുരേഷ്, കെ എം ദിനകരന്‍, കെ പി അജയഘോഷ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day