|    Dec 11 Sun, 2016 9:36 am

ധനകാര്യ സ്ഥാപനത്തിലെ മോഷണം: പ്രതികള്‍ പിടിയിലായതായി സൂചന

Published : 6th November 2016 | Posted By: SMR

കൊട്ടാരക്കര: ചന്തമുക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 42 ലക്ഷം രൂപയടങ്ങിയ ലോക്കര്‍ കവര്‍ന്ന കേസ്സില്‍ പ്രതികള്‍ പിടിയിലായതായി സൂചന. അമ്പലപ്പുറം പിണറ്റിന്‍മൂട് ഭാഗത്തു നിന്നും മൂന്നുപേരെ ഇന്നലെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.ലോക്കര്‍ പോലിസ് കണ്ടെടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് ചന്തമുക്കില്‍ ധനകാര്യ സ്ഥാപനത്തില്‍ മോഷണം നടന്നത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ ഷട്ടറിന്റെ പൂട്ടറുത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ സൂക്ഷിച്ചിരുന്ന ലോക്കര്‍ ഇളക്കി മൂന്നംഗ സംഘം കടത്തുകയായിരുന്നു. സമീപമുള്ള കടയിലെ സിസിടവി കാമറയില്‍ ലോക്കര്‍ കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരില്‍ രണ്ടു പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതായി അറിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക