|    Dec 8 Thu, 2016 9:35 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദേശീയ ദിന സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പ്

Published : 29th October 2016 | Posted By: SMR

ദോഹ: ഖത്തര്‍ നാഷണല്‍ ഡേ സെലിബ്രേഷന്‍സ് അസോസിയേറ്റഡ് ആക്ടിവീറ്റീസ് ഓര്‍ഗനൈസിങ് കമ്മറ്റിയുടെ പങ്കാളിത്തത്തോടെ ബര്‍വ ഗ്രൂപ്പ് ഖത്തര്‍ നാഷണല്‍ ഡേ ബര്‍വ സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പ് നടത്തുന്നു.    അല്‍ഖോര്‍ വ്യവസായമേഖലയിലെ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ സമുച്ചയത്തിലാണ് ചാംപ്യന്‍ഷിപ്പ് നടത്തുന്നത്. രാജ്യത്തെ പ്രവാസി സമൂഹങ്ങള്‍ക്കും കമ്പനികള്‍ക്കുമായാണ് ചാംപ്യന്‍ഷിപ്പ് നടത്തുന്നത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, വടംവലി എന്നിവയിലാണ് മല്‍സരം. ഡിസംബര്‍ 16 വരെ എല്ലാ വെള്ളിയാഴ്ചകളിലുമായാണ് കളി നടക്കുക. സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ഡിസംബര്‍ 17, 18 തീയതികളില്‍ നടക്കും. 18നാണ് വടംവലി മല്‍സരം.
ക്രിക്കറ്റിലേയും ഫുട്‌ബോളിലെയും വിജയികള്‍ക്കും റണ്ണേഴ്‌സിനും യഥാക്രമം 5,000, 3,000 റിയാല്‍ വീതമാണ് സമ്മാനമായി നല്‍കുന്നത്. വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ മല്‍സരങ്ങളിലെ വിജയികള്‍ക്കും റണ്ണേഴ്‌സിനും യഥാക്രമം 3,000, 2,000 റിയാല്‍ വീതവും നല്‍കും. വടംവലിയിലെ വിജയിക്കും റണ്ണറിനും യഥാക്രമം 1,500, 1,000 റിയാല്‍ വീതമാണ് നല്‍കുക.
ക്രിക്കറ്റ്, സോക്കര്‍ മല്‍സരങ്ങളില്‍ 32 ഉം വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ മല്‍സരങ്ങളില്‍ 16 ടീമുകള്‍ക്കുമാണ് അനുമതി. തല്‍പ്പര്യമുള്ള ടീമുകള്‍ ൃരമഹസവീൃ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ നവംബര്‍ ഒന്നിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്കാകും മുന്‍ഗണന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day