|    Dec 4 Sun, 2016 7:23 am
FLASH NEWS

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളം കുതിക്കുന്നു

Published : 12th November 2016 | Posted By: SMR

കോയമ്പത്തൂര്‍: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നാല് സ്വര്‍ണവുമായി കേരളം ഒന്നാംസ്ഥാനത്ത്. മീറ്റിന്റെ രണ്ടാം ദിനത്തില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും കേരളം സ്വന്തമാക്കി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ശ്രീശങ്കര്‍ സ്വര്‍ണം നേടിയപ്പോള്‍ അണ്ടര്‍ 16 പെണ്‍കുട്ടികളുടെ  100 മീറ്റര്‍ ഹര്‍ഡില്‍ സില്‍ അപര്‍ണ റോയ് റെക്കോഡോടെയും സ്വര്‍ണം കരസ്ഥമാക്കി. 14.47 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് അപര്‍ണ പുതിയ മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അഞ്ജലി കൃഷ്ണനും അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ആതിരയും കേരളത്തിനായി വെള്ളി മെഡല്‍ നേടി.
അണ്ടര്‍ 18  ഒരു കിമി നടത്തത്തില്‍ അഭിജിത്ത് വി കെയും അണ്ടര്‍ 16 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാനുമാണ് വെങ്കല മെഡല്‍ നേട്ടക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day