|    Oct 24 Mon, 2016 9:27 pm
FLASH NEWS
Home   >  Sports  >  Others  >  

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: അനുമോള്‍ കേരളത്തിന്റെ ഗോള്‍ഡന്‍ ഗേള്‍

Published : 27th May 2016 | Posted By: SMR

anu-mol

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാകില്‍ തുടങ്ങിയ 13ാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 32 പോയന്റോടെ കേരളം രണ്ടാംസ്ഥാനത്തെത്തി. 34 പോയിന്റുമായി ഉത്തര്‍പ്രദേശാണ് ആദ്യദിനം മുന്നില്‍.
ഒന്നാംദിനം ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം നാലു മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം.
പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. 2013ലെ മഹാരാഷ്ട്രയുടെ യാദവിന്റെ (10.08) ദേശീയ റെക്കോഡും 2015ല്‍ കേരളത്തിന്റെ പി ആര്‍ അലീഷയുടെ (10.08) മീറ്റ് റെക്കോഡുമാണ് അനുമോള്‍ തകര്‍ത്തത്.
10 ഇനങ്ങളില്‍ ഫൈനല്‍ പൂ ര്‍ത്തിയായപ്പോള്‍ കേരളത്തിന് ഒരു സ്വര്‍ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്റെ ആല്‍ഫി ലൂക്കോസ് 5.68 മീറ്ററില്‍ രണ്ടാം സ്ഥാനം നേടി.
നാലു തവണ ലോങ് ജംപില്‍ പങ്കെടുത്ത ആല്‍ഫി ലൂക്കോസ് ഫൗള്‍ ആവുകയും അഞ്ചാം തവണ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷ തകര്‍ന്നു. പശ്ചിമ ബംഗാളിന്റെ സോമ കര്‍മാക്കര്‍ക്കാണ് സ്വര്‍ണം. ഇതേയിനത്തില്‍ കേരളത്തിന്റെ രുഗ്മ ഉദയനാണ് വെങ്കലം.
പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ വേഗതയേറിയ താരമായി മഹാരാഷ്ട്രയുടെ സിദ്ധി സഞ്ജയ് ഹിരെയും (12.31) ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഹരിയാനയുടെ രോഹിതും (11.06) വേഗതയേറിയ താരങ്ങളായി.
ആണ്‍കുട്ടികളുടെ ഹൈജംപില്‍ 1.94 മീറ്റര്‍ ചാടി ടി ആരോമല്‍ കേരളത്തിനു വെള്ളി സമ്മാനിച്ചു. ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ പി എന്‍ അജിത് അഞ്ചാംസ്ഥാനത്തേ ക്കും ഹൈജംപില്‍ കേരളത്തിന്റെ റിജു വര്‍ഗ്ഗീസ് നാലാംസ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ഡിസ്‌കസ് ത്രോയില്‍ കേരളത്തിന്റെ പ്രേംസാഗറിന്റെ സ്ഥാനം ഏറ്റവും അവസാനമായിരു ന്നു. പെണ്‍കുട്ടികളുടെ ജാവ്‌ലിന്‍ ത്രോയില്‍ കേരളത്തിന്റെ പങ്കാളിത്തമില്ലായിരുന്നു. പെ ണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും കേരളത്തിനെ മറ്റുള്ളവര്‍ പിറകിലാക്കി.
മീറ്റില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്നത് കേരളത്തില്‍ നിന്നാണ്. വരും ദിവസങ്ങളില്‍ കേരളം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വൈകീട്ട് നാലു മണിക്ക് കോലിക്കറ്റ് വി സി ഡോ കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. വാഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ബേബി സോമതീരം, ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി കെ വല്‍സന്‍, അഞ്ജു ബോബി ജോര്‍ജ്, പി വി സി ഡോ പി മോഹന്‍, രജിസ്ട്രാര്‍ ഡോ അബ്ദുല്‍ മജീദ്, സിന്‍ഡിക്കേറ്റംഗങ്ങളായ ടി പി അഹമ്മദ്, പി എം നിയാസ്, ദുബയ് ഗോള്‍ഡ് എംഡി മുഹമ്മദലി, , ഉസ്മാന്‍ ഇരുമ്പുഴി, അത്‌ലറ്റുകളായ ഹരിദാസ്, എസ് കെ ഉണ്ണി, എം വേലായുധന്‍ കുട്ടി സംസാരിച്ചു.
അമ്മയുടെ വിയര്‍പ്പുതുള്ളികള്‍ക്ക് അനുമോളുടെ സ്വര്‍ണ സമ്മാനം
തേഞ്ഞിപ്പലം: 13ാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കൂലിപ്പണിക്കാരിയായ അമ്മയുടെ വിയര്‍പ്പുതുള്ളികള്‍ക്ക് അനുമോള്‍ തമ്പി പകരം നല്‍കിയത് 3000 മീറ്ററില്‍ റെക്കോഡ് തിരുത്തിയ സ്വര്‍ണം.
നവീകരിച്ച കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ മിന്നുന്ന പ്രകടനത്തോടെയാണ് അനുമോള്‍ ജേതാവായത്. 2011ല്‍ മഹാരാഷ്ട്രയുടെ എസ് യാദവ് സ്ഥാപിച്ച 10.08.29 സെക്കന്റെന്ന സമയം അനുമോള്‍ പിന്തള്ളുകയായിരുന്നു. ഇന്നലെ 10.00.22 സെക്കന്റിലാണ് അനുമോള്‍ ഫിനിഷിങ് ലൈന്‍ മറികടന്നത്.
കോതമംഗലം മാര്‍ ഇവാനിയേസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അനുമോള്‍. ഒളിംപിക്‌സിലെ സ്വര്‍ണ മെഡലാണ് ഈ മിടുക്കിയുടെ സ്വ പ്നം. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 3000 മീറ്ററില്‍ 11ാം സ്ഥാനത്താണ് എത്തിയതെങ്കില്‍ ഇന്നലെ പതിനൊന്നില്‍ നിന്ന് ഒന്നിലെത്തി. അച്ഛന്‍ അമ്മയെ വേര്‍പിരിഞ്ഞ ദുഃഖത്തിനിടയി ലും വേദനകളെല്ലാം മറന്നാണ് ഇവള്‍ മല്‍സരത്തിനെത്തിയത്.
അമ്മ സ്‌കൂളിലെ പാചക തൊഴിലാളിയും ചേട്ടന്‍ പഠനം നിര്‍ത്തി കൂലിപ്പണിക്കും പോവുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ മീറ്റില്‍ 3000ല്‍ രണ്ടാംസ്ഥാനവും യൂത്ത് ഏഷ്യാ മീറ്റി ല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഇടുക്കി- പാറതോട് തമ്പി- ഷൈനി ദമ്പതികളുടെ മകളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day