|    Dec 5 Mon, 2016 1:57 pm
FLASH NEWS

ദേശീയ ക്ഷീരദിനാചരണം: ഡയറികള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി മില്‍മ

Published : 22nd November 2016 | Posted By: SMR

ആലത്തൂര്‍: 26ന് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മില്‍മയും ക്ഷീരദിനം വിപുലമായ പരിപാടികളോടെ ആചരിക്കുന്നു.
ധവളവിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആനന്ദ് മാതൃക സഹകരണപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ പാലുല്‍പാദനത്തില്‍ രാജ്യത്തെ ഒന്നാമതെത്തിക്കുകയും ചെയ്ത ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമാണ് രാജ്യം ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. ക്ഷീരദിനത്തോടനുബന്ധിച്ച് കേരളത്തിലെ 12 മില്‍മ ഡയറികളുടെ പ്രവര്‍ത്തനം നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനും മി ല്‍മ ഉല്‍പന്ന നിര്‍മാണം പരിചയപ്പെടുന്നതിനുമായി 25, 26, 27 തിയ്യതികളില്‍ ഉപഭോക്താക്ക ള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശനം നടത്തുന്നതിനുള്ള പ്രത്യേക പരിപാടി മില്‍മ ആസൂത്രണം ചെയ്തിട്ടുണ്ട്.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അടുത്തുള്ള മില്‍മ ഡയറികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day