|    Dec 8 Thu, 2016 3:17 pm
FLASH NEWS

ദേശീയപാത വികസനം: എസ്ഡിപിഐ വാഹനപ്രചാരണജാഥ സമാപിച്ചു

Published : 11th November 2016 | Posted By: SMR

പയ്യോളി:  ദേശീയപാത 30 മീറ്ററില്‍ സര്‍ക്കാര്‍ വികസിപ്പിക്കുക, ബി ഒ ടി കൊള്ള അനുവദിക്കില്ല എന്നീ ആവശ്യങ്ങളുയര്‍ത്തി എസ്ഡിപിഐ വടകര മേഖല ദേശീയപാത സമരസമിതി നടത്തിയദ്വദിന വാഹനപ്രചാരണജാഥ അവസാനിച്ചു. നവംബര്‍ 9ന് കുഞ്ഞിപ്പള്ളിയില്‍ ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലൂടെയുള്ള പര്യടനത്തിനു ശേഷം ഇന്നലെ തിക്കോടിയില്‍   സമാപിച്ചു. കുഞ്ഞിപ്പള്ളിയില്‍ ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് അത്തോളി നിര്‍വഹിച്ചു. സാലിം അഴിയൂര്‍ അധ്യക്ഷത വഹിച്ചു ഷംസീര്‍ ചോമ്പാല, സവാദ് വടകര, ജലീല്‍ സഖാഫി, ദേശീയപാത കര്‍സമിതി ജില്ലാ കണ്‍വീനര്‍ എടി മഹേഷ് എന്നിവര്‍സംസാരിച്ചു. തിക്കോടി പഞ്ചായത്ത് ബസാറില്‍ നടന്ന സമാപനം ജില്ലാ കമ്മിറ്റി അംഗം ഇ നാസര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കബീര്‍തിക്കോടി  അധ്യക്ഷത വഹിച്ചു. മുസ്തഫ പാലേരി, കെ സാദിഖ്, സിദ്ധീഖ് കൊടുവള്ളി, യുപി റിയാസ് പി വി ഹനീഫ, എംകെ സകരിയ ദേശീയപാത കര്‍സമിതി നേതാക്കളായ ബാലഗോപാലന്‍, അബ്ദുള്‍ വഹാബ്, സലാം എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day